
കലവൂർ∙ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസിടിച്ചു സ്കൂട്ടർ യാത്രികനു പരുക്കേറ്റു.
ചേർത്തല പള്ളിപ്പുറം ശ്രീനിലയം ശ്രീറാമിനാണു(47) പരുക്കേറ്റത്. ഇന്നലെ രാവിലെ 9.50ന് കൃപാസനത്തിനു സമീപമായിരുന്നു അപകടം.ആലപ്പുഴയിൽ നിന്ന് അങ്കമാലിയിലേക്കു പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
വൈക്കം ഫയർസ്റ്റേഷനിലെ ജീവനക്കാരനായ ശ്രീറാം കലവൂരിൽ സാധനങ്ങൾ വാങ്ങാൻ വരുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്കും കൈക്കും പരുക്കേറ്റ ശ്രീറാമിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കയ്യിലെ പരുക്കു ഗുരുതരമായതിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ബസിന്റെ ഡ്രൈവർ ഇറങ്ങി ഓടിയതോടെ അര മണിക്കൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
പിന്നീട് മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]