
തീരജനതയെ വിറപ്പിച്ച് കടലേറ്റം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുന്നപ്ര ∙ രാപകൽ വ്യത്യാസമില്ലാതെ കടലാക്രമണം തീരദേശ ജനതയുടെ ഉറക്കം കെടുത്തുന്നു. ചള്ളി ഫിഷ് ലാൻഡിങ് സെന്ററിനു സമീപം തിരമാലകൾ ഇരച്ചുകയറുന്നത് പതിവാണ്. വണ്ടാനം മാധവൻ മുക്കിൽ നിലവിലെ കടൽ ഭിത്തി കവിഞ്ഞും കരയിലേക്ക് കടൽ കയറുന്നു. പൂമീൻ പൊഴി, വിയാനി, നർബോന, ഗലീലയ, അറപ്പപൊഴി എന്നിവിടങ്ങളിലും കടൽ കയറ്റം രാത്രിയിലും തുടരുന്നു. മുങ്ങിയ കപ്പലിൽ നിന്ന് വേർപെട്ട കണ്ടെയ്നർ അടിയാൻ സാധ്യതയുള്ളതിനാൽ ഫിഷ് ലാൻഡിങ് സെന്ററിനു സമീപം പൊലീസ് നിരീക്ഷണം ശക്തമാക്കി.