
സിപിഐ മണ്ഡലം സമ്മേളനങ്ങൾ മേയ് ഒന്ന് മുതൽ; ജൂൺ 11ന് ചേർത്തല സമ്മേളനത്തോടെ സമാപനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ജില്ലയിലെ സിപിഐ മണ്ഡലം സമ്മേളനങ്ങൾ മേയ് ഒന്നിന് ആരംഭിക്കും. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായതോടെയാണു മണ്ഡലം സമ്മേളനങ്ങൾ ആരംഭിക്കുന്നത്. ആദ്യ മണ്ഡലം സമ്മേളനം മേയ് 1, 2, 3 തീയതികളിൽ ഭരണിക്കാവിൽ നടക്കും. ഒന്നിനു വൈകിട്ട് 5നു ശതാബ്ദി സ്മരണ സംഗമം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബുവും രണ്ടിനു നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാർ എംപിയും ഉദ്ഘാടനം ചെയ്യും.
10, 11 തീയതികളിൽ നടക്കുന്ന ചാരുംമൂട് മണ്ഡലം സമ്മേളനം ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, അരൂർ മണ്ഡലം സമ്മേളനം മന്ത്രി പി.പ്രസാദ്, കുട്ടനാട് നോർത്ത് മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് എന്നിവർ ഉദ്ഘാടനം ചെയ്യും. 16, 17 തീയതികളിൽ നടക്കുന്ന അരൂർ ഈസ്റ്റ് മണ്ഡലം സമ്മേളനവും 25, 26 തീയതികളിൽ നടക്കുന്ന ചെങ്ങന്നൂർ മണ്ഡലം സമ്മേളനവും കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
17, 18 തീയതികളിൽ നടക്കുന്ന മാന്നാർ മണ്ഡലം സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 17, 18 തീയതികളിൽ നടക്കുന്ന കുട്ടനാട് സൗത്ത് മണ്ഡലം സമ്മേളനവും 31, ജൂൺ 1 തീയതികളിൽ നടക്കുന്ന ഹരിപ്പാട് മണ്ഡലം സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. 24, 25 തീയതികളിൽ നടക്കുന്ന മാരാരിക്കുളം മണ്ഡലം സമ്മേളനം പി.സന്തോഷ് കുമാറും ഉദ്ഘാടനം ചെയ്യും.
31, ജൂൺ 1 തീയതികളിൽ നടക്കുന്ന മാവേലിക്കര മണ്ഡലം സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരനും ജൂൺ 6, 7 തീയതികളിൽ നടക്കുന്ന അമ്പലപ്പുഴ മണ്ഡലം സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.അഷറഫും ജൂൺ 7, 8 തീയതികളിൽ നടക്കുന്ന കായംകുളം മണ്ഡലം സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി പി.പി.സുനീറും ജൂൺ 7, 8 തീയതികളിൽ നടക്കുന്ന ചേർത്തല തെക്ക് മണ്ഡലം സമ്മേളനം മന്ത്രി ജി.ആർ.അനിലും ഉദ്ഘാടനം ചെയ്യും. ജൂൺ 4, 5 തീയതികളിൽ നടക്കുന്ന ആലപ്പുഴ മണ്ഡലം സമ്മേളനവും ജൂൺ 10, 11 തീയതികളിൽ നടക്കുന്ന ചേർത്തല മണ്ഡലം സമ്മേളനവും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.