ആലപ്പുഴ∙ ഏറെക്കാലം കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അപ്രിയനായിരുന്ന, തിരുവിതാംകൂർ സ്റ്റേറ്റ് സെക്രട്ടറിയും സമര സേനാനിയുമായിരുന്ന കെ.വി.പത്രോസ് എന്ന കുന്തക്കാരൻ പത്രോസും ഡയറക്ടറിയിൽ പുന്നപ്ര–വയലാർ സമര സേനാനിയായി ഇടം പിടിച്ചിട്ടുണ്ട്. പാർട്ടിയുമായി അകന്നതോടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രേഖകളിൽ നിന്നെല്ലാം പത്രോസ് പുറത്തായിരുന്നു. പത്രോസിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചുമെല്ലാം ഡയറക്ടറിയിൽ വിശദമാക്കിയിട്ടുണ്ട്.
പുന്നപ്ര–വയലാർ സമരത്തിന്റെ ആലപ്പുഴയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസൂത്രകനും ആക്ഷൻ കൗൺസിൽ കൺവീനറുമായിരുന്നു പത്രോസ്.
കമുകിന്റെ വാരികൾ കൊണ്ട് പൊലീസ് തോക്കുകളെ നേരിടാൻ നേതൃത്വം കൊടുത്തതോടെയാണ് കുന്തക്കാരൻ എന്ന വിളിപ്പേര് വന്നത്. 1946 ഒക്ടോബർ 22ലെ പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ സൂത്രധാരനും പത്രോസ് ആയിരുന്നു.
1948ൽ കൽക്കത്ത തീസിസ് വരികയും പാർട്ടി അതിനെ തള്ളിപ്പറയുകയും ചെയ്തതോടെയാണ് പത്രോസ് പാർട്ടിയുമായി അകലുന്നത്.
പിന്നീട് ഇദ്ദേഹത്തെ ആറാട്ടുവഴി ബ്രാഞ്ചിലേക്ക് തരം താഴ്ത്തി. അവസാനകാലത്ത് മീൻവിറ്റും ചായക്കട
നടത്തിയും കയർ ഉൽപന്നങ്ങൾ വിറ്റുമാണ് പത്രോസ് ജീവിച്ചത്. പിന്നീട് പാർട്ടിയുമായി പൂർണമായും അകന്ന പത്രോസ് 1980 മാർച്ച് 9ന് മരിച്ച ശേഷം ഓർക്കാനോ സമര സേനാനികളുടെ ചരമ വാർഷികം ആചരിക്കുന്ന കൂട്ടത്തിൽ അനുസ്മരിക്കാനോ കമ്യൂണിസ്റ്റ് പാർട്ടികൾ തയാറായതുമില്ല.
കുന്തക്കാരൻ പത്രോസിനും ഡയറക്ടറിയിൽ ഇടം
ആലപ്പുഴ∙ പുന്നപ്ര-വയലാർ സമര ഡയറക്ടറിയൽ ഉള്ളത് 1859 സമരസേനാനികളെക്കുറിച്ചുള്ള ലഘുവിവരങ്ങൾ.
ഡോ.തോമസ് ഐസക്കാണ് എഡിറ്റ് ചെയ്തത്. ഇന്ന് വൈകിട്ട് വയലാറിൽ നടക്കുന്ന പുന്നപ്ര–വയലാർ രക്തസാക്ഷിത്വ വാരാചരണ സമാപന സമ്മേളനത്തിൽ ഡയറക്ടറി പ്രകാശനം ചെയ്യും. ആലപ്പുഴ പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി തൊഴിലാളി പ്രസ്ഥാന ചരിത്ര മ്യൂസിയത്തിനു വേണ്ടിയാണ് പുന്നപ്ര-വയലാർ സമരസേനാനികളെക്കുറിച്ചുള്ള വിവരശേഖരണം നടത്തിയത്. സമര സേനാനികളിൽ പകുതിപ്പേരുടെ ഫോട്ടോകളും സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഭൂരിഭാഗം സമരസേനാനികളും മർദനമേൽക്കുകയോ, ഒളിവിൽ പോവുകയോ, ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്തവരാണ്. 400-500 സേനാനികൾ രക്തസാക്ഷികളായി എന്നാണ് നിഗമനം. ഇവരിൽ 193 രക്തസാക്ഷികളെക്കുറിച്ചുള്ള പേരുവിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 800 പേജുള്ള പുസ്തകം എൻബിഎസിന്റെ ശാഖകളിൽ നിന്ന് ലഭിക്കും.
മുസിരിസ് പൈതൃക പദ്ധതിയുടെ വെബ്സൈറ്റിലും പുസ്തകം ലഭിക്കും. അമ്പലപ്പുഴ, ചേർത്തല, താലൂക്കുകളിലെ എഗ്രേഡ്, ബിഗ്രേഡ് ലൈബ്രറികൾക്കും ഈ രണ്ടു താലൂക്കുകളിലെ സിപിഎം, സിപിഐ ലോക്കൽ കമ്മിറ്റി ഭാരവാഹികൾക്കും പ്രകാശന വേദിയിൽ നിന്നും പുസ്തകം സൗജന്യമായി നൽകുമെന്നും തോമസ് ഐസക് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

