തുറവൂർ ∙ ദേശീയപാത തുറവൂർ– പറവൂർ റീച്ചിൽ പുത്തൻചന്ത, പൊന്നാംവെളി എന്നിവിടങ്ങളിലെ അടിപ്പാത നിർമാണത്തിനുള്ള സാധ്യത മങ്ങുന്നു. അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങൾ നടന്നിരുന്നു.
ദേശീയപാത പൂർത്തിയാകുമ്പോൾ അടിപ്പാത ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചു വേണം വാഹനങ്ങൾ ആറുവരിപ്പാത മുറിച്ചുകടക്കാൻ. നിലവിൽ പൊന്നാംവെളിയും പുത്തൻചന്തയിലും ആറുവരിപ്പാതയുടെ ടാറിങ് ഏകദേശം പൂർത്തിയായി.
ഇനി അടിപ്പാത നിർമിക്കണമെങ്കിൽ നിലവിലെ ദേശീയപാതയുടെ ഡിസൈനിൽ മാറ്റം വരുത്തണം.
മാത്രമല്ല പുതിയ അടിപ്പാത നിർമിക്കാൻ നിലവിൽ 200 മീറ്ററോളം വീതം ഇരു ഭാഗങ്ങളിലെയും ടാറിങ് പൊളിക്കണം. ഇതിന് അനുമതി നൽകുന്നതിനോ ഡിസൈൻ മാറ്റം വരുത്താനോ സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നിലവിൽ തുറവൂർ പറവൂർ റീച്ചിൽ 18 ഇടങ്ങളിലാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്. ഒരു അടിപ്പാതയുടെ അപ്രോച്ച് റോഡിന് മാത്രമായി 45,000 ക്യുബിക് മീറ്റർ മണ്ണ് ആവശ്യമാണ്.
മണ്ണിന്റെ ലഭ്യതക്കുറവും നിർമാണം പ്രതിസന്ധിയിലാക്കുന്നു.
ഒന്നര വർഷം മുൻപ് അടിപ്പാതകളുടെ കോൺക്രീറ്റിങ് പൂർത്തിയായെങ്കിലും മണ്ണിന്റെ ലഭ്യക്കുറവിനെത്തുടർന്ന് അപ്രോച്ച് റോഡ് നിർമാണം ഇഴയുകയാണ്. നിലവിൽ 18 അടിപ്പാതകളിൽ ഒരെണ്ണം മാത്രമാണ് പൂർത്തിയാക്കി തുറന്നു കൊടുക്കാനായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

