പരുമല ∙ പരിശുദ്ധ പരുമല തിരുമേനി എല്ലാ മനുഷ്യരിലും ദൈവചൈതന്യം കണ്ടെത്തിയ വിശ്വപൗരനാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീർഥാടന വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വങ്ങൾക്കും ജാതി വിവേചനത്തിനുമെതിരെ ഏവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രദ്ധപുലർത്തിയ പരുമല തിരുമേനിയെ പ്രകാശഗോപുരമായാണ് കാലം അടയാളപ്പെടുത്തുന്നതെന്നും ബാവാ പറഞ്ഞു.
ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.
എംജി സർവകലാശാല വൈസ് ചാൻസലർ പ്രഫ.സി.ടി.അരവിന്ദ് കുമാർ മുഖ്യസന്ദേശം നൽകി. ആന്റോ ആന്റണി എംപി, മാത്യു ടി.തോമസ് എംഎൽഎ, സഭ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ്, പരുമല ആശുപത്രി സിഇഒ ഫാ.എം.സി.പൗലോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, പഞ്ചായത്ത് അംഗം വിമല ബെന്നി, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ മത്തായി ടി.വർഗീസ്, മാത്യു ഉമ്മൻ അരികുപുറം, ജോസ് പുത്തൻപുരയിൽ, മനോജ് പി.ജോർജ് പന്നായി കടവിൽ എന്നിവർ പ്രസംഗിച്ചു.
ആഘോഷങ്ങൾക്ക് പകരം 100 സ്വപ്ന ഭവനങ്ങൾ
പരുമല ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലി 100 കുടുംബങ്ങൾക്ക് അഭയമേകും.
ബാവായുടെ പൗരോഹിത്യത്തിന്റെ 50-ാം വാർഷികത്തിൽ 100 സ്വപ്ന ഭവനങ്ങളുടെ തണൽ സമൂഹത്തിലെ നിരാലംബരായ നാനാജാതി മതസ്ഥർക്കു ലഭിക്കും. പൗരോഹിത്യ കനക ജൂബിലിക്ക് ആഘോഷങ്ങൾ വേണ്ടെന്ന് ബാവാ നിർദേശിച്ചതോടെയാണ് സഭയുടെ ജീവകാരുണ്യ പ്രസ്ഥാനമായ സഹോദരൻ പദ്ധതി വഴി 100 ഭവനങ്ങളുടെ നിർമാണമെന്ന പദ്ധതിയിലേക്ക് എത്തിയത്.
പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാളിന് തുടക്കം കുറിച്ച് നടന്ന സമ്മേളനത്തിൽ പദ്ധതിയുടെ ലോഗോ ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് സഭയുടെ അത്മായ ട്രസ്റ്റി റോണി വർഗീസിന് കൈമാറി പ്രകാശനം ചെയ്തു. 10 ലക്ഷം രൂപ ചെലവിൽ 100 ഭവനങ്ങൾ നിർമിക്കും.
പ്രാർഥന പ്രകാശത്തിന്റെ പാത തെളിക്കും: മാർ ക്രിസോസ്റ്റമോസ്
പരുമല ∙ പ്രാർഥന സ്വർഗത്തിന്റെ താക്കോൽ ആണെന്നും അത് വർത്തമാനലോകത്ത് പ്രകാശത്തിന്റെ പാത തെളിക്കുമെന്നും ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്.
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പരുമല അഴിപ്പുരയിൽ നടത്തുന്ന 168 മണിക്കൂർ അഖണ്ഡ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി.മാത്യു അധ്യക്ഷത വഹിച്ചു, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യസന്ദേശം നൽകി.
പരുമല സെമിനാരി മാനേജർ ഫാ.എൽദോസ് ഏലിയാസ്, ട്രഷറർ രെഞ്ചു എം.ജോയ്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ മത്തായി ടി.വർഗീസ്, സജി മാമ്പ്രക്കുഴി. കൺവീനർ രോഹിത് കൊച്ചുതെക്കേതിൽ, ജോ.കൺവീനർ ജോജി പരുമല, റീജനൽ സെക്രട്ടറിമാരായ അബു ഏബ്രഹാം വീരപ്പള്ളിൽ, ജിൻസ് തടത്തിൽ, റിജൻ യോഹന്നാൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം നിബിൻ നല്ലവീട്ടിൽ, ജിജോ ജോർജ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ റോബിൻ ജോ വർഗീസ്, അശ്വിൻ വി.റെജി, ജെയ്സൺ ജേക്കബ്, അബി ഏബ്രഹാം കോശി, റിനു തോമസ് എന്നിവർ പ്രസംഗിച്ചു.
പരുമലയിൽ ഇന്ന്
7.00 – മൂന്നിൻമേൽ കുർബാന: ഡോ.യൂഹാനോൻ മാർ തേവോദോറോസ്
10.00– സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ് സമ്മേളനം: ഉദ്ഘാടനം– ഡോ.
ജോസഫ് മാർ ദിവന്നാസിയോസ്, അധ്യക്ഷൻ ഗീവർഗീസ് മാർ പക്കോമിയോസ്
3.00– ഓർത്തഡോക്സ് സഭയുടെ വിവാഹ ധനസഹായ വിതരണം: ഉദ്ഘാടനം– പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, അധ്യക്ഷൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്
4.00– ഗ്രിഗോറിയൻ പ്രഭാഷണം: ഉദ്ഘാടനം ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, പ്രഭാഷണം ജോസ് പനച്ചിപ്പുറം (മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ). 6.00– സന്ധ്യാനമസ്കാരം, കബറിങ്കൽ ധൂപപ്രാർഥന.
പരുമലയിൽ നാളെ
നാളെ 10ന് കർഷകസംഗമം.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നുമുള്ള മികച്ച കർഷകരെ ആദരിക്കും. 2ന് മദ്യവർജന ബോധവൽക്കരണ സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് അധ്യക്ഷത വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

