ആലപ്പുഴ∙ ജില്ലാക്കോടതി പാലം പുനർനിർമാണത്തിനു വേണ്ടി മത്സ്യകന്യക ശിൽപം മാറ്റാനുള്ള തീരുമാനം 2 ദിവസത്തിനകം.മത്സ്യകന്യക ശിൽപം മാറ്റാതെ പാലം നിർമാണത്തിനു വേഗത്തിലാകില്ലെന്നു നിർമാണ കമ്പനിയായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി കിഫ്ബി അധികൃതരെ അറിയിച്ചിരുന്നു. ഇക്കാര്യം പി.പി.ചിത്തരഞ്ജൻ എംഎൽഎയുമായി കിഫ്ബി ഉദ്യോഗസ്ഥർ ചർച്ച ചെയ്തപ്പോഴാണ് അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം കൈക്കൊള്ളുമെന്ന് എംഎൽഎ അറിയിച്ചത്.
പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തടസ്സം പാടില്ല.
അതുകൊണ്ടാണു മത്സ്യകന്യക ശിൽപം മാറ്റുന്നത്. മാറ്റുമ്പോൾ പൊട്ടിയാൽ പകരം മത്സ്യകന്യക നിർമിക്കാനുള്ള പണം അനുവദിച്ചിട്ടുണ്ട്.
പി.പി.ചിത്തരഞ്ജൻ എംഎൽഎ
കനാൽ തീരത്തെ മത്സ്യകന്യക ശിൽപം ഇവിടെനിന്നു മാറ്റാൻ ശ്രമിക്കും.
ഇതിനു വേണ്ടി 40–45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മാറ്റുമ്പോൾ പൊട്ടിയാൽ പകരം പുതിയ മത്സ്യകന്യക നിർമിക്കും.
ഇതിനു കിഫ്ബി 18.5 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ തുക നൽകും.
പുതിയ മത്സ്യകന്യക ചെയ്യാൻ 3 ശിൽപികൾ വന്നിട്ടുണ്ട്. ഇവരിൽനിന്നു ക്വട്ടേഷൻ ക്ഷണിക്കും.
വാഹനഗതാഗതം ദുരിതപൂർണം
പാലം നിർമാണവുമായി ബന്ധപ്പെട്ടു ഗതാഗതം തിരിച്ചുവിട്ട
നഗരചത്വരത്തിലും മട്ടാഞ്ചേരി–കൊമ്മാടി റോഡിൽ എഎസ് കനാലിന്റെ കിഴക്കേ കരയിലും വാഹനഗതാഗതം ദുരിതത്തിൽ. മഴയിൽ ചെളിയും വെള്ളവും നിറഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്നം. നഗരചത്വരത്തിൽ താൽക്കാലിക റോഡ് ടാർ ചെയ്യാമെന്നു പറഞ്ഞിരുന്നെങ്കിലും ചെയ്തില്ല. ബോട്ട് ജെട്ടിയുടെ തെക്കേ റോഡിലൂടെ ഇരുചക്രവാഹനങ്ങളും മറ്റും പോകുന്നുണ്ടെങ്കിലും കുഴികളും ചെളിയുമായതിനാൽ യാത്ര അപകടകരമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]