ആലപ്പുഴ ∙ വേമ്പനാട്ടു കായലിൽ ആറ്റുകൊഞ്ചിനെ കാണാനില്ല! വർഷംതോറും നടത്തുന്ന വേമ്പനാട് മത്സ്യ കണക്കെടുപ്പിലാണ് ആറ്റുകൊഞ്ചിന്റെ ‘ദുരൂഹ തിരോധാനം’.
കായലിൽ കുമരകം, കുട്ടനാട് മേഖലകളിലും കുട്ടനാട്ടിലെ പമ്പാനദിയുടെ ഭാഗങ്ങളിലുമായി 15 സ്ഥലങ്ങളിലാണു മത്സ്യ കണക്കെടുപ്പ് നടത്തിയത്. ഒരിടത്തും ആറ്റുകൊഞ്ച് ഇല്ലായിരുന്നു. കായലിൽ ആറ്റുകൊഞ്ച് കുറഞ്ഞുവരികയാണെന്നു ഗവേഷകർ മുൻപേ സൂചിപ്പിച്ചിരുന്നെങ്കിലും ഒന്നിനെപ്പോലും കാണാൻ കിട്ടാതിരുന്നത് ഇത്തവണയാണ്.
കായൽ സംരക്ഷണത്തിന് അടിയന്തര നടപടി വേണമെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നു ഗവേഷകർ പറഞ്ഞു.
ചിറകുള്ള (ഫിൻ) 58 ഇനം മത്സ്യങ്ങളെയും തോട് (ഷെൽ) ഉള്ള മൂന്നിനം മത്സ്യങ്ങളെയുമാണു കണക്കെടുപ്പിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ആകെ 89 ഇനം മീനുകളെ കണ്ടെത്തിയിരുന്നു.
അതിൽ 11 ഇനം തോടുള്ളവയായിരുന്നു. അവയുടെ എണ്ണത്തിലും തൂക്കത്തിലും വലിയ കുറവാണുണ്ടായത്.
പൂർണ വളർച്ചയെത്തിയ ആറ്റുകൊഞ്ചിന് 700–800 ഗ്രാം വരെ ഭാരമുണ്ടാകും. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ 300 ഗ്രാം മാത്രം ഭാരമുള്ളവയെയാണു കണ്ടത്.
അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് ദ് എൻവയൺമെന്റ്, കമ്യൂണിറ്റി എൻവയൺമെന്റൽ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാന തണ്ണീർത്തട
അതോറിറ്റിയുടെ സഹായത്തോടെയാണു വേമ്പനാട് മത്സ്യ കണക്കെടുപ്പ് നടന്നത്. കുഫോസിലെ ഫിഷറീസ് ആൻഡ് എൻജിനീയറിങ് വിഭാഗം ഡീൻ പ്രഫ.ഡോ.
എം.കെ.സജീവൻ ഉൾപ്പെടെയുള്ളവർ അവലോകനത്തിൽ പങ്കെടുത്തു.
മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 110 വൊളന്റിയർമാരാണു പങ്കെടുത്തത്. കായലിൽ പലയിടത്തും ജൈവാവശിഷ്ടങ്ങൾ അഴുകിയ നിലയിൽ കണ്ടെന്നും പാതിരാമണൽ ദ്വീപിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുന്നതു മത്സ്യലഭ്യതയെ ബാധിച്ചെന്നും ഗവേഷകർ അറിയിച്ചു.സമാപന ചടങ്ങ് ഡോ.
പ്രിയദർശനൻ ധർമരാജൻ ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല സുവോളജി വിഭാഗം അസി.പ്രഫസർ ഡോ.ബെന്നോ പെരേര, ഏട്രീ സിഇആർസി സീനിയർ പ്രോഗ്രാം ഓഫിസർ മനീജ മുരളി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]