
ചേർത്തല∙ നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെയുള്ള കച്ചവടത്തിരക്ക് അനുഭവപ്പെടുന്ന സമയത്ത് നഗരത്തിലെ ഗതാഗതം ക്രമീകരിക്കും. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭാ അധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായ എ.എസ്.സാബു, ശോഭ ജോഷി, ഏലിക്കുട്ടി ജോൺ, നഗരസഭാ സെക്രട്ടറി ടി.കെ.സുജിത്ത്, ട്രാഫിക് എസ്ഐ പി.ജെ, സജി, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി.ബിജു, ക്ലീൻസിറ്റി മാനേജർ പി.സന്ദേശ്, ജനറൽ വിഭാഗം സൂപ്രണ്ട് ടി.എസ്.
അജി, എൻജിനീയറിങ് വിഭാഗം സൂപ്രണ്ട് ടി.എസ്. ബാബുജി തുടങ്ങിയവർ പങ്കെടുത്തു.
∙പുനർനിർമാണം പൂർത്തിയായി വരുന്ന സെന്റ് മേരീസ് പാലം ഓണക്കാലത്ത് താൽക്കാലികമായി തുറക്കും.
∙ നടക്കാവ്– മാർക്കറ്റ് റോഡിൽ വൺവേ ഏർപ്പെടുത്തി.
∙ കോട്ടയം–അരൂക്കുറ്റി ഭാഗങ്ങളിൽ നിന്നും നടക്കാവ് – മാർക്കറ്റ് ഭാഗത്തേക്ക് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ തെക്കോട്ട് വന്ന് സെന്റ് മേരീസ് പാലം വഴിയോ ചേർത്തല ദേവീക്ഷേത്രത്തിന്റെ തെക്ക്, വടക്ക് നടകളിലൂടെയോ വന്നു പടിഞ്ഞാറ് ഭാഗത്തേക്ക് പോകണം.
∙ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട
മുതൽ പടയണിപ്പാലം–നടക്കാവ്- മാർക്കറ്റ്–കമ്പിക്കാൽ ജംക്ഷൻ വരെയുള്ള റോഡ് വൺവേയായിരിക്കും.
പടിഞ്ഞാറ് ഭാഗത്തുനിന്നും കിഴക്കോട്ട് ഈ റോഡിലൂടെ പ്രവേശനം പൂർണമായും ഒഴിവാക്കി.
∙കോട്ടയം, അരൂക്കുറ്റി ഭാഗത്ത് നിന്നും വരുന്ന ബസുകൾ അപ്സരക്കവല- മിനി സിവിൽ സ്റ്റേഷൻ – സെന്റ് മേരീസ് പാലം വഴി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് എത്തണം.
∙ആലപ്പുഴ-അർത്തുങ്കൽ-കണിച്ചുകുളങ്ങര ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകൾ മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കാതെ കമ്പിക്കാൽ ജംക്ഷനിൽ നിന്നും യുവർ കോളജ് വഴി സെന്റ് മേരീസ് പാലം വഴി സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തണം. തിരികെ പോകുന്ന സ്വകാര്യ ബസുകൾ മാർക്കറ്റിലെ വൺവേ വഴി പടിഞ്ഞാറോട്ട് പോകണം.
∙ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും കോട്ടയം–അരൂക്കുറ്റി ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസുകൾ നിലവിൽ പോകുന്നതു പോലെ പടയണിപ്പാലം–ഇരുമ്പ് പാലം വഴി പോകണം.
∙ടൗൺ സ്കൂളിന് മുന്നിലെവൺവേ തിരക്ക് ദിവസങ്ങളിൽ താൽക്കാലികമായി ഒഴിവാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]