മാരാരിക്കുളം∙ കൃപാസനം അഖണ്ഡ ജപമാല മഹാറാലിയിൽ ലക്ഷക്കണക്കിനു വിശ്വാസികൾ അണിനിരന്നു. കലവൂർ കൃപാസനം ജൂബിലി മിഷൻ ദേവാലയത്തിൽ നിന്ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക വരെയായിരുന്നു ജപമാലറാലി.
മാരാരിക്കുളം ബീച്ചിൽ ആലപ്പുഴ രൂപത മെത്രാൻ റവ.ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. റാലി മാരാരിക്കുളം തീരത്തിലൂടയും സമാന്തര റോഡുകളിലൂടെയും സഞ്ചരിച്ച് സെന്റ് ആൻഡ്രൂസ് ബസിലിക്കയുടെ കടലോരത്തുള്ള കുരിശടിയിൽ എത്തി.
തുടർന്ന് വിശ്വാസികൾ കുരുശടി വലയം ചെയ്ത് അർത്തുങ്കൽ വെളുത്തച്ചന്റെ മൈതാനത്ത് എത്തിച്ചേർന്നപ്പോൾ ബസിലിക്ക റെക്ടർ ഡോ.ഫാ.യേശുദാസ് കാട്ടുങ്കൽ തയ്യിൽ സ്വീകരണം നൽകി. തുടർന്ന് ആലപ്പുഴ രൂപത മെത്രാൻ ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന നടന്നു.
ന്യൂഡൽഹി ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സമാപന സന്ദേശം നൽകി.
കൃപാസനം ഡയറക്ടർ ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ ഉടമ്പടി നൊവേനയും ദിവ്യകാരുണ്യ ആരാധനയും അർപ്പിച്ച് ആശീർവദിച്ചു. കൃപാസനം സ്പിരിച്വൽ അനിമേറ്റർ ഫാ.അലക്സ് കൊച്ചിക്കാരൻ വീട്ടിൽ, കൃപാസനം മാനേജർ സണ്ണി പരുത്തിയിൽ, വൈസ് ഡയറക്ടർ തങ്കച്ചൻ പനയ്ക്കൽ, പിആർഒ.എഡ്വേഡ് തുറവൂർ, ജനറൽ സെക്രട്ടറി കെ.എസ്.പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

