അധ്യാപക ഒഴിവ്:
ആലപ്പുഴ ∙ തിരുവമ്പാടി ഗവ.യുപി സ്കൂളിൽ താൽക്കാലിക ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം ഒഴിവിലേക്ക് 28ന് രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും. 04772262491.
ചേന്നങ്കരി ∙ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 28ന് 10ന് സ്കൂൾ ഓഫിസിൽ എത്തിച്ചേരുക. കെ–ടെറ്റ് നിർബന്ധമാണ്.
പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കു മുൻഗണന.
ഇൻസ്ട്രക്ടർ ഒഴിവ്
ചെങ്ങന്നൂർ ∙ ഗവ. ഐടിഐയിലെ ഫിറ്റർ ട്രേഡിൽ നിലവിലുളള ഒരു ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഓപ്പൺ കാറ്റഗറിയിൽ മുൻഗണന വിഭാഗത്തിൽ നിന്നുള്ളവരെ പരിഗണിക്കുന്നു.
അവർ ഇല്ലാത്ത പക്ഷം അല്ലാത്ത വിഭാഗക്കാരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഗെസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം 29ന് 11ന് ചെങ്ങന്നൂർ ഗവ.
ഐടിഐയിൽ നടക്കും.
സ്വയം തൊഴിൽ വായ്പ
ആലപ്പുഴ ∙ സംസ്ഥാന പട്ടികജാതി, വർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 – 55 പ്രായക്കാർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോമും വിശദ വിവരങ്ങളും ജില്ലാ ഓഫിസിൽ ലഭിക്കും. ഫോൺ: 0477-2262326, 94000 68504.
റജിസ്ട്രേഷൻ നാളെ മുതൽ
പുളിങ്കുന്ന് ∙ നവംബർ ഒന്നിനു പുളിങ്കുന്ന് ആറ്റിൽ നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് രാജീവ് ഗാന്ധി വള്ളംകളിയോട് അനുബന്ധിച്ചു നടത്തുന്ന ചെറുവള്ളങ്ങളുടെ (വെപ്പ്, ഇരുട്ടുകുത്തി വള്ളങ്ങളുടെ റജിസ്ട്രേഷൻ നാളെ മുതൽ 29 വരെ നടക്കും.
എടത്വ–പാലക്കാട് കെഎസ്ആർടിസി ഇന്നു മുതൽ
എടത്വ ∙ കെഎസ്ആർടിസി എടത്വ ഡിപ്പോയിൽ നിന്നു പാലക്കാട്ടേക്ക് സർവീസ് നടത്തുന്നതിന് ബസ് അനുവദിച്ചു.
ഇന്ന് 3 മുതലാണ് സർവീസ്. കേരള കോൺഗ്രസ്(ബി) ജില്ല പ്രസിഡന്റ് ജെയ്സപ്പൻ മത്തായി മന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണ് ബസ് അനുവദിച്ചത്.
എടത്വ ഡിപ്പോയിൽ നിന്നും 3.15നു പുറപ്പെടുന്ന ബസ് തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ വഴി പാലക്കാട് എത്തിച്ചേരും. രാവിലെ 7.10ന് പാലക്കാട്ടു നിന്നു തിരികെ 1.30ന് എടത്വയിലുമെത്തും.
വിഎച്ച്എസ്ഇ ചെങ്ങന്നൂർ റീജൻ കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ നാളെയും 28നും
മാവേലിക്കര ∙ വിഎച്ച്എസ്ഇ ചെങ്ങന്നൂർ റീജനൽ കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ നാളെയും 28നും മാവേലിക്കര ഗവ.വിഎച്ച്എസ്എസിൽ നടക്കും.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 48 വിഎച്ച്എസ്ഇ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കും. വിദ്യാർഥികളിൽ അന്തർലീനമായ തൊഴിൽപരമായ കഴിവുകളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി പരിപോഷിപ്പിക്കാനും സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമായ ആശയ രൂപീകരണത്തിനും നൈപുണ്യ മേള സഹായമാകും.
ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനത്തിനൊപ്പം 19 വിഷയങ്ങളിൽ തത്സമയ മത്സരങ്ങൾ ഇത്തവണ ഉണ്ട്. എൻജിനീയറിങ്, ഐടി, അഗ്രികൾചർ, പാരാമെഡിക്കൽ, അനിമൽ ഹസ്ബൻഡ്രി ഫിഷറീസ്, ബിസിനസ്, കൊമേഴ്സ്, ട്രാവൽ ആൻഡ് ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മറ്റോളജി തുടങ്ങിയ വിവിധ പഠനശാഖകളിലെ 40 സ്റ്റാളുകൾ മേളയിൽ ഉണ്ടാകും. 28നു മേള സന്ദർശിക്കാനും ഉൽപന്നങ്ങൾ വാങ്ങുവാനും അവസരമുണ്ട്.
സുഹൈൽ വൈലിത്തറ സ്മാരക സ്കോളർഷിപ് രണ്ടാംഘട്ട
വിതരണം ഇന്ന്
അമ്പലപ്പുഴ ∙ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി അമ്പലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്യൂച്ചറിന്റെ നേതൃത്വത്തിൽ സുഹൈൽ വൈലിത്തറ സ്മാരക സ്കോളർഷിപ് രണ്ടാം ഘട്ട വിതരണം ഇന്ന് 4ന് ഗവ.
ടി.ഡി.മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. മെഡിക്കൽ കോളജിൽ പഠനമികവു തെളിയിച്ച 10 വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുമെന്ന് ചെയർമാൻ എ.നിസാമുദ്ദീൻ, ജനറൽ സെക്രട്ടറി യു.അഷ്റഫ് ,ജോയിന്റ് സെക്രട്ടറി നിസാർ കുന്നുമ്മ, ട്രഷറർ ജമാൽ പള്ളാത്തുരുത്തി എന്നിവർ അറിയിച്ചു.
എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ആർ.ഹരികുമാർ തട്ടാരുപറമ്പിൽ ഉദ്ഘാടനം ചെയ്യും.
എ.നിസാമുദ്ദീൻ അധ്യക്ഷത വഹിക്കും. സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ് പി.പ്രേമകുമാർ എന്നിവരെ എച്ച്.സലാം എംഎൽഎ ആദരിക്കും.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരീസിൽ നിന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ സ്കോളർഷിപ് ഏറ്റുവാങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

