
തുറവൂർ ∙ പട്ടണക്കാട് എസ്സിയുവി ഗവ എച്ച്എസ്എസിൽ കെട്ടിടം നിർമിക്കുന്നതിനായി ജോലികൾ തുടങ്ങിയെങ്കിലും നിർമാണം പാതിവഴി നിലച്ചു. കെട്ടിടത്തിന്റെ നിർമാണം കോൺക്രീറ്റ് കോളത്തിലൊതുങ്ങി.
സർവശിക്ഷാ അഭിയാൻ പദ്ധതി (എസ്എസ്എ) ഫണ്ട് ഉപയോഗിച്ച് 8 മുറികളുള്ള ഇരുനില കെട്ടിടം നിർമിക്കുന്നതിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യഗഡുവായി 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
എന്നാൽ കോളം വാർക്കുന്നതിന് ഉപയോഗിച്ച കമ്പികൾ എസ്റ്റിമേറ്റിൽ പറഞ്ഞത് പ്രകാരമല്ലെന്ന കാരണത്താൽ കോൺക്രീറ്റ് ചെയ്ത കോളം പൊളിച്ചു നീക്കി എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരമുള്ള കമ്പികൾ വേണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം തുടർ ഫണ്ട് അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ നിലപാട് എടുത്തതോടെ നിർമാണ അനിശ്ചിതത്വത്തിലായി.എന്നാൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് ആദ്യം നൽകിയ എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരമാണ് ജോലികൾ നടത്തിയതെന്നും നിർമാണ സമയത്ത് ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് ജോലി നടന്നതെന്നും പിന്നീട് മറ്റൊരു എസ്റ്റിമേറ്റുമായി എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു.
നിർമാണം നിലച്ചതോടെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ വിദ്യാഭ്യാസ ഒാഫിസിലും, ആലപ്പുഴ വിദ്യാഭ്യാസ ഒാഫിസിനു മുന്നിലും സമരം നടത്തിയിരുന്നു. ഇതെ തുടർന്ന് കോൺക്രീറ്റ് കോളം നിർമിച്ച ഇനത്തിൽ ചെലവായ തുക അനുവദിച്ചതുകയിൽ നിന്നെടുത്ത ശേഷം ബാക്കി തുക ട്രഷറിയിൽ അടയ്ക്കുകയും പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
നിലവിൽ സമീപത്തുള്ള ആടിനെ കെട്ടാൻ ഉപയോഗിക്കുകയാണ് കോളങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]