
കലവൂർ∙ ഒരു മഴ പെയ്താൽ പ്രദേശത്ത് വെള്ളക്കെട്ട്, മഴ കനത്താൽ വീടുകളിൽ വെള്ളവും കയറും. പത്തു വർഷമായി വെള്ളക്കെട്ട് മൂലമുള്ള ദുരിതം അനുഭവിക്കുകയാണ് ആര്യാട് പഞ്ചായത്തിലെ 11–ാം വാർഡിലെ നെടിയാംപോള നിവാസികൾ.
15 കുടുംബങ്ങളാണ് വർഷത്തിൽ പകുതിയിൽ അധികം ദിവസവും വെള്ളക്കെട്ട് മൂലമുള്ള ദുരിതമനുഭവിക്കുന്നത്. സമീപത്തെ തോടുകൾ മൂടിയതും ഓടയില്ലാത്തതുമാണ് വെള്ളക്കെട്ടിനു കാരണം.
വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ മഴ പെയ്യുന്നതോടെ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടും. മഴ ശക്തമായാൽ പല വീടുകളിലും വെള്ളം കയറും.
ഒട്ടേറെ വിദ്യാർഥികൾ ദിവസേന യാത്ര ചെയ്യുന്ന അംബേദ്കർ– നെടിയാംപോള റോഡും മഴ പെയ്താൽ വെള്ളക്കെട്ടായി മാറും.
മഴ പെയ്താൽ റോഡിൽ മുട്ടൊപ്പം വെള്ളമാണ്. ഇതിലൂടെ വേണം വിദ്യാർഥികളടക്കം യാത്ര ചെയ്യാൻ.
150 മീറ്റർ ഓട നിർമിച്ചാൽ പ്രദേശത്തെ വെള്ളക്കെട്ടിനു പരിഹാരം കാണാൻ സാധിക്കുമെന്നു നാട്ടുകാർ പറയുന്നു.
മലിനജലം കെട്ടിക്കിടക്കുന്നതു എലിപ്പനി പോലുള്ള രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. പ്രദേശത്തെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പകർച്ചവ്യാധികൾ പടരുകയാണെന്നു നാട്ടുകാർ പറയുന്നു. ഒട്ടേറെ തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നു പ്രദേശവാസിയായ ചുങ്കപ്പുരക്കൽ സുമേഷ് പറഞ്ഞു.
വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ചേർന്നു പി.പി.ചിത്തരഞ്ജൻ എംഎൽഎക്ക് പരാതി നൽകാനൊരുങ്ങുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]