കായംകുളം∙ നഗരസഭ ആറാം വാർഡിൽ പെരൂത്തറ വാഴപ്പള്ളി കനാലിന്റെ ഇരുവശവും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനങ്ങൾ ദുരിതത്തിലായി. അൻപതോളം കുടുംബങ്ങളെയാണ് വെള്ളക്കെട്ട് സാരമായി ബാധിച്ചിരിക്കുന്നത്.
കുടിവെള്ളത്തിനും ദൈനംദിന കാര്യങ്ങൾക്കും നിവാസികൾ ബുദ്ധിമുട്ടുകയാണ്. പ്രദേശത്തുകൂടി പോകുന്ന പിഐപി കനാൽ 30 വർഷത്തിലേറെയായി ഉപയോഗശൂന്യമാണ്.
കനാൽ, പ്രദേശത്തെ നീരൊഴുക്ക് തടയുന്നതാണു ജനങ്ങളെ വലയ്ക്കുന്നത്.
മലിനജലം കെട്ടിക്കിടന്ന് ജലജന്യ രോഗങ്ങളും വർധിക്കുകയും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകുകയം ചെയ്തിട്ടുണ്ട്. കനാലിന്റെ ഉയരം ഭൂമി നിരപ്പിലേക്കു താഴ്ത്തിയാലേ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുകയുള്ളു. അല്ലെങ്കിൽ കെട്ടിക്കിടക്കുന്ന വെള്ളം കനാലിലൂടെ ഒഴുക്കി വിടാൻ സൗകര്യമൊരുക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ജലവിഭവ മന്ത്രി, കായംകുളം നഗരസഭ, കലക്ടർ, മനുഷ്യാവകാശ സംഘടനകൾ എന്നിവർക്കു പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഇനിയും നടപടി വൈകിയാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]