
കടൽഭിത്തിയുടെ വിടവിൽ ഇരുമ്പു ബാരൽ; പരിഭ്രാന്തി, പരിശോധന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ ചേർത്തല പടിഞ്ഞാറ് ഒറ്റമശേരി കടൽത്തീരത്ത് കടൽഭിത്തിയുടെ വിടവിൽ ഇരുമ്പു ബാരൽ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് കടപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ബാരൽ ആദ്യം കണ്ടത്. കടലിൽ മുങ്ങിയ കപ്പലിൽ നിന്നു വീണ കണ്ടെയ്നറുകൾ ഒഴുകി നടക്കുന്ന പശ്ചാത്തലത്തിൽ ബാരൽ അതുമായി ബന്ധപ്പെട്ടതാണെന്നു സംശയിച്ചാണു നാട്ടുകാർ തടിച്ചുകൂടിയത്. വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡ് അടക്കമുള്ളവർ ഇന്നെത്തി പരിശോധന നടത്തും. പ്രാഥമിക പരിശോധനയിൽ കപ്പലിൽ നിന്നു വീണ ബാരൽ അല്ലെന്നാണ് പൊലീസ് പറഞ്ഞത്.