ആലപ്പുഴ ∙ മുല്ലയ്ക്കൽ ചിറപ്പും കിടങ്ങാംപറമ്പ് ഉത്സവവും തുടങ്ങുന്നതിനു മുൻപ് ജില്ലാക്കോടതി പാലത്തിനു സമീപം താൽക്കാലികമായി ബദൽ ഗതാഗത സംവിധാനം ഏർപ്പെടുത്തുന്നില്ലെങ്കിൽ പ്രത്യക്ഷസമരം തുടങ്ങുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുവജനവിഭാഗം.
പാലം പൊളിച്ച് നഗരത്തെ രണ്ടായി വെട്ടിമുറിക്കാൻ തുടങ്ങിയപ്പോൾ മുതൽ വ്യാപാരമേഖലയും ജനങ്ങളും നേരിടാൻ പോകുന്ന വിപത്തുകളെക്കുറിച്ച് സമിതി ജില്ലാഭരണകൂടത്തെയും ജനപ്രതിനിധികളെയും അറിയിച്ചിരുന്നു. താൽക്കാലികമായി സംവിധാനം ഏർപ്പെടുത്താമെന്ന ഉറപ്പു നൽകിയതാണ്.
തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിധിയിൽ വരാതെ തന്നെ പ്രശ്നം പരിഹരിക്കാമെന്നിരിക്കെ നടപടി സ്വീകരിച്ചില്ല.
ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്നലെ കൈചൂണ്ടി ജംക്ഷൻ മുതൽ സീറോ ജംക്ഷൻ വരെ യുവജനവി ഭാഗം വാഹന റാലിയും പ്രതിഷേധ സമ്മേളനവും നടത്തി. ഇന്ന് ഉച്ചയ്ക്കു 12 മുതൽ വൈകിട്ട് 3 വരെ നഗരത്തിലെ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കും.
ഉച്ചയ്ക്കുശേഷം 1.30ന് ആലുക്കാസ് മൈതാനിയിൽ ധർണയും സംഘടിപ്പിക്കും. സമിതി സംസ്ഥാന സെക്രട്ടറി വി.സബിൽരാജ് ധർണ ഉദ്ഘാടനം ചെയ്യുമെന്നു യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് പ്രവീൺ രാമഭദ്രൻ, ജില്ലാ കോ–ഓർഡിനേറ്റർ സുധീർ ഇസ്മായിൽ, ജീവൻ ജോ എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

