ആലപ്പുഴ∙ കോഴിക്കോട് നടന്ന സംസ്ഥാനതല ട്രാൻസ്ജെൻഡർ കലോത്സവത്തിൽ കലാരത്ന സ്വന്തമാക്കി ആലപ്പുഴ സ്വദേശിനി. കണിച്ചുകുളങ്ങര കൊല്ലംപറമ്പ് വീട്ടിൽ ജാനകി രാജാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കലാരത്ന പുരസ്കാരം സ്വന്തമാക്കിയത്.
സെമി ക്ലാസിക്കൽ നൃത്തം, കവിതാ പാരായണം, കുച്ചിപ്പുഡി, ഭരതനാട്യം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ മത്സരിച്ച ജാനകി രാജ് എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി.ക്ലാസിക്കൽ ഡാൻസറും തിയറ്റർ ആർട്ടിസ്റ്റുമായ ജാനകി വിദേശത്തുൾപ്പെടെ പതിനായിരത്തോളം വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. 20 വർഷത്തോളമായി നൃത്തം അവതരിപ്പിക്കുന്നുണ്ട്.
കൊണാർക് ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ, ഖജുരാഹോ നൃത്തോത്സവം തുടങ്ങി ഒട്ടേറെ നൃത്തോത്സവങ്ങളിൽ ഭരതനാട്യം അവതരിപ്പിച്ചു.
കേന്ദ്ര സാംസ്കാരിക വകുപ്പ് 2024ൽ ഛത്തീസ്ഗഡിലെ റായ്പുരിൽ നടത്തിയ ‘നട്ടുവർ ഗോപീകൃഷ്ണ’ ദേശീയ നൃത്തമേളയിലേത് ഉൾപ്പെടെ ഭരതനാട്യത്തിനു രണ്ടു ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിലവിൽ കൊച്ചിയിൽ ഡാൻസ് അക്കാദമി നടത്തുകയാണ്.
സംസ്ഥാന സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾ പങ്കെടുത്തു. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി ആർ.ബിന്ദു, ജാനകി രാജിനു പുരസ്കാരം സമ്മാനിച്ചു.
സംസ്ഥാനതലത്തിൽ 59 പോയിന്റ് നേടി ജില്ലയ്ക്ക് എട്ടാം സ്ഥാനവും ലഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]