
ആലപ്പുഴ ∙ സ്കൂൾ വളപ്പിൽ അതിക്രമിച്ചു കടന്നു കാർ വട്ടം കറക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോൾ കാറിൽ കഞ്ചാവ്. തഴക്കര സഹ്യാദ്രി വീട്ടിൽ എം.വി.അനീഷ്, ചെട്ടികുളങ്ങര കൈതതെക്ക് തേവലപ്പുറത്ത് കിഴക്കതിൽ അവിനാശ് എന്നിവരെയാണു മദ്യപിച്ചു കാറിലെത്തി മാവേലിക്കര മറ്റം സെന്റ് ജോൺസ് സ്കൂൾ വളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂൾ പിടിഎ യോഗത്തിന് എത്തിയവരുടെയും വിദ്യാർഥികളുടെയും ഇടയിലൂടെ കാർ വട്ടം കറക്കുകയും തടയാൻ ശ്രമിച്ച സ്കൂൾ കായികാധ്യാപകനെയും സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്യുകയും ചെയ്തു.
പ്രതികളുടെ കാർ സ്റ്റേഷനിലെത്തിച്ചു പരിശോധിച്ചപ്പോഴാണു കഞ്ചാവ് കണ്ടെത്തിയത്. ഗ്രേഡ് എസ്ഐ എബി വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അശോക്, സിവിൽ പൊലീസ് ഓഫിസർമാരായ ജിഷ്ണു, അഖിൽ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]