എടത്വ ∙ കഴിഞ്ഞ രണ്ടുമാസമായി പെയ്യുന്ന മഴയിലും തുടർച്ചയായ വെള്ളപ്പൊക്കത്തിലും ജീവിതം പൊറുതിമുട്ടി കരക്കൃഷിക്കാർ. മഴ തുടങ്ങിയപ്പോൾ തന്നെ പച്ചക്കറിയും ഏത്തവാഴയുമുൾപ്പെടെ നല്ലൊരു ശതമാനം കൃഷിയും നശിച്ചിരുന്നു. ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ വഴി വിത്തും പച്ചക്കറിത്തൈകളും നൽകിയിരുന്നു.
എന്നാൽ അത് മുളച്ചുവരുന്നതിനു മുൻപേ അടുത്ത വെള്ളപ്പൊക്കത്തിൽ നശിച്ചു. കർഷകർ സ്വന്തമായി വാങ്ങി പാകിയ വിത്തും മുളയ്ക്കുന്നതിനു മുൻപേ നശിക്കുന്ന അവസ്ഥയിലാണ്.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരുന്നത്. ഓണത്തിന് ഒന്നരമാസം പോലും ഇല്ലെന്നിരിക്കെ കർഷകർ ഇനി പച്ചക്കറിക്കൃഷി ആരംഭിച്ചാൽ തന്നെ വിളവ് എടുക്കാൻ കഴിയുകയില്ല എന്നാണ് വിഎഫ്പിസികെ മരിയാപുരം വിപണി പ്രസിഡന്റ് ചെറുതന അണക്കാട്ടിൽ ശശിധരക്കുറുപ്പ് പറയുന്നത്.
പച്ചക്കറി വിത്ത് മുളച്ച് വള്ളി പടർന്ന് പൂവിടാൻ കുറഞ്ഞത് 35 ദിവസമെങ്കിലുമാകും. കായ വിളഞ്ഞു വരുന്നതിന് അതിലും കൂടുതൽ ദിവസം വേണ്ടി വരും.
അതിന് ഇനി സാധ്യതയില്ല. ഇക്കുറിയും ഓണ വിപണി നഷ്ടമാകും എന്നാണ് കർഷകർ പറയുന്നത്.
കഴിഞ്ഞവർഷം പൊതുവിപണിയിൽ ഉള്ളതിലും 30 ശതമാനം വരെ വില കൂടുതൽ കർഷകർക്ക് നൽകി.
പൊതുജനങ്ങൾക്ക് വിപണി വിലയിലും കുറഞ്ഞ നിരക്കിൽ ഓണക്കാലത്ത് കൃഷി ഭവൻ വഴിയും വിഎഫ്പിസികെ വഴിയും പച്ചക്കറികൾ ലഭ്യമാക്കിയിരുന്നു. ഇക്കുറി കർഷകരുടെ പ്രതീക്ഷ അസ്തമിച്ച അവസ്ഥയാണ്. കഴിഞ്ഞ രണ്ടുമാസമായി വിപണികളിൽ നാടൻ പച്ചക്കറികളുടെ വരവ് കുത്തനെ ഇടിയുകയും ചെയ്തു.
ചൊവ്വ, വെള്ള ദിവസങ്ങളിൽ ലേലം നടക്കുന്നുണ്ടെങ്കിലും നാലിലൊന്നു സാധനങ്ങൾ പോലും എത്തുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]