
കുട്ടനാട് ∙ കൂടുതൽ മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലേക്ക് ഉയർന്നു. 2 മാസത്തിനിടെ നാലാമത്തെ വെള്ളപ്പൊക്കകെടുതിയിൽ കുട്ടനാട്.
കഴിഞ്ഞദിവസം നെടുമുടി മേഖലയിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തിയിരുന്നു.
ഇന്നലെ മങ്കൊമ്പ്, കാവാലം, പള്ളാത്തുരുത്തി, നീരേറ്റുപുറം മേഖലയിലും ജലനിരപ്പുയർന്ന് അപകടനിലയ്ക്കു മുകളിലെത്തി.ജലനിരപ്പ് ഉയർന്നതോടെ പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡുകളിലും വെള്ളം കയറിയെങ്കിലും വാഹന ഗതാഗതത്തിനു തടസ്സമുണ്ടായിട്ടില്ല.
കിഴക്കൻ വെള്ളത്തിന്റെ വരവ് ആരംഭിച്ചതും മഴയും ശക്തമായ വേലിയേറ്റവുമാണു ജലനിരപ്പ് ഉയരാൻ കാരണമായത്. നീരേറ്റുപുറം മേഖലയിൽ ഇന്നലെ മാത്രം ഒരടിയോളം ജലനിരപ്പാണ് ഉയർന്നത്.
മറ്റു മേഖലയിൽ അരഅടിയോളം ജലനിരപ്പ് ഉയർന്നു. ഇന്നലെ കാര്യമായ വേലിയിറക്കം ഇല്ലാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതു രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിലെ കർഷകരെയാണു പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ശക്തമായ മഴയിലും കാറ്റിലും വൈദ്യുതിമുടക്കം കൂടിയായതോടെ പ്രതിസന്ധി ഇരട്ടിയായി. വിതച്ച പാടശേഖരങ്ങളിൽ നിന്നു വെള്ളംവറ്റിക്കാൻ സാധിക്കാത്തതാണു കർഷകരെ ദുരിതത്തിലാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]