
ആളെ വീഴ്ത്താൻ റോഡിലെ കുഴി; യാത്രക്കാർക്ക് ഭീഷണി
കല്ലിശേരി ∙ കല്ലിശേരി –കുത്തിയതോട് റോഡിൽ വനവാതുക്കരയിലെ പഴയ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. കുഴി നികത്താത്തതിൽ ബിഎംഎസ് തിരുവൻവണ്ടൂർ ഓട്ടോ യൂണിറ്റ് പ്രതിഷേധിച്ചു.
പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. ബിഎംഎസ് മേഖല ജോയിന്റ് സെക്രട്ടറി ബി.ദിലീപ്, യൂണിയൻ മേഖല സെക്രട്ടറി കെ.ജി.മോഹൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമേശ് കുമാർ, ഓട്ടോ യൂണിറ്റ് പ്രസിഡന്റ് ഇ.കെ. ശശിധരൻ, സെക്രട്ടറി സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]