
ആലപ്പുഴ ജില്ലയിൽ ഇന്ന് (25-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത.
∙ പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില
∙ കേരള, കന്യാകുമാരി തീരങ്ങളിൽ കടലാക്രമണ സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ ഹാച്ചറി, നൂറ്റവൻപാറ, തോട്ടിയാട്, തിങ്കളാമുറ്റം, മുല്ലേലിക്കടവ്, പേരിശേരി ഈസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ പള്ളിമുക്ക് കിഴക്ക്,വണ്ടാനം കാവ്, അറവുകാട്, പുന്നപ്ര മാർക്കറ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ ശ്രീകുമാർ, ഒറ്റപ്പന, കുരുട്ടു, മാത്തേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ ഐസ് പ്ലാന്റ്, മട്ട, എംപയർ, ഗെസ്റ്റ് ഹൗസ്, രണച്ചൻ, സലിം കയർ വർക്സ്, കൊമ്മാടി എക്സ്റ്റൻഷൻ, സിക്ക് ജംക്ഷൻ, മനോരമ എച്ച്ടി, പ്രിൻസ്, റിപ്പിൾ ലാൻഡ്, വിശാൽ എച്ച്ടി, സാൻജോസ്, മഹീന്ദ്ര, ശക്തി ഓഡിറ്റോറിയം, ബൈജു സത്യപാലൻ, ഷൈനി, ജോൺസ് ഹോണ്ട, കൗബോയ്, അപ്പാവ്, ആറാട്ടുവഴി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി തടസ്സപ്പെടും.
കെവിഎം എൻജിനീയറിങ് കോളജിൽ എംബിഎ പ്രവേശന പരീക്ഷ
ചേർത്തല∙ കെവിഎം എൻജിനീയറിങ് കോളജിൽ എംബിഎ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. ഡിഗ്രി വിജയിച്ചവർക്കും അവസാന വർഷ വിദ്യാർഥികൾക്കും റജിസ്റ്റർ ചെയ്യാം. ഫോൺ: 9447252591.
ഗതാഗത നിയന്ത്രണം
മാവേലിക്കര ∙ ഉമ്പർനാട് അഞ്ചാഞ്ഞിലിമൂട് – റെയിൽവേ സ്റ്റേഷൻ റോഡിൽ പുതുച്ചിറ ചാലിനു സമീപം കലുങ്ക് നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ അഞ്ചാഞ്ഞിലിമൂട് ജംക്ഷനിൽ നിന്നു പടിഞ്ഞാറോട്ട് പോയി വടക്കോട്ടുള്ള റോഡ് വഴി റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു പോകണം. റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കുളിരുകുളത്തിനു കിഴക്കു നിന്നു തെക്കോട്ടുള്ള റോഡിലൂടെ പോകണം.
ചെങ്ങന്നൂർ ∙ കോഴിപ്പാലം–കാരയ്ക്കാട് റോഡിൽ പാറയ്ക്കൽ മുതൽ പൊയ്കമുക്ക് വരെ കലുങ്കിന്റെ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അസി.എൻജിനീയർ അറിയിച്ചു. കോഴിപ്പാലത്തു നിന്നുള്ള വാഹനങ്ങൾ പൊയ്കമുക്കിൽ നിന്നു വലത്തോട്ടു തിരിഞ്ഞു മുളക്കുഴ കനാൽ ജംക്ഷൻ വഴി കാരയ്ക്കാട് ഭാഗത്തേക്കു പോകണം
ആലപ്പുഴ ∙ അരൂർ മണ്ഡലത്തിലെ കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം ഇന്നു മുതൽ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
എജ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ
ആലപ്പുഴ ∙ വനിതാ ശിശു വികസന വകുപ്പിന്റെ മായിത്തറയിലെ ബാലികാസദനത്തിൽ എജ്യുക്കേറ്റർ, ട്യൂഷൻ ടീച്ചർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0478 2821286.
കലാപരിശീലനം
പൂച്ചാക്കൽ∙ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ് പദ്ധതി പ്രകാരം സൗജന്യ കലാപരിശീലനം സംഘടിപ്പിക്കുന്നു. ചെണ്ട,നാടകം, കർണാടക സംഗീതം എന്നിവയിലാണ് പരിശീലനം. ഏപ്രിൽ 30ന് മുൻപ് ബ്ലോക്ക് ഓഫിസിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: 80756 97894,94471 54768
കുടിശിക നിവാരണ അദാലത്ത്
ചെങ്ങന്നൂർ ∙ ബിഎംഎസ് ചെങ്ങന്നൂർ (റെയിൽവേ സ്റ്റേഷൻ റോഡ്) മേഖലാ ഓഫിസിൽ അസംഘടിത തൊഴിലാളി കുടിശിക നിവാരണ അദാലത്ത് നാളെ 10നു നടക്കും. അസംഘടിത ക്ഷേമനിധിയിൽ അംശദായം മുടങ്ങി കിടക്കുന്നവർക്ക് പലിശരഹിതമായി അംശദായം അടച്ച് അംഗത്വം പുതുക്കാം. പുതുതായി അംഗത്വം നേടാനും കഴിയും. 9446166130.
കെട്ടിട നികുതി ഇളവ്
മാന്നാർ ∙ പഞ്ചായത്തിലെ കെട്ടിട നികുതി 30ന് അകം അടയ്ക്കുന്നവർക്ക് 5 % ഇളവ് ലഭിക്കുമെന്നും എല്ലാ കെട്ടിട ഉടമകളും അവരുടേതായ കെട്ടിടങ്ങൾ കെ– സ്മാർട്ട് പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു ബിൽഡിങ് ലിങ്ക് ചെയ്യേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്ലസ് ടുക്കാർക്ക് കംപ്യൂട്ടർ കോഴ്സ്
ഹരിപ്പാട് ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പ്ലസ് ടു യോഗ്യത ഉള്ള വിദ്യാർഥികൾക്കായി ആരംഭിക്കുന്ന കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജിഎസ്ടി യൂസിങ്, ടാലി, ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ, പൈതൺ പ്രോഗ്രാമിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 04792417020, 9847241941
ചെസ് മത്സരം
ഹരിപ്പാട് ∙ പിലാപ്പുഴ ശ്രേയസ്സ് റസിഡൻസ് അസോസിയേഷൻ ചെസ് മത്സരം നടത്തും. 27ന് രാവിലെ 9ന് ആരൂർ എൽപി സ്കൂളിൽ സമ്മേളനം നഗരസഭാ അധ്യക്ഷൻ കെ.കെ.രാമകൃഷ്ണനും ചെസ് മത്സരം ശ്രീകുമാർ ചെങ്കിളിലും ഉദ്ഘാടനം ചെയ്യും.
എംഇഎസ് നേതൃപരിശീലന ക്യാംപ് നാളെ
ആലപ്പുഴ ∙ എംഇഎസ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ നിർവാഹക സമിതി അംഗങ്ങൾക്കായുള്ള നേതൃപരിശീലന ക്യാംപ് നാളെ രാവിലെ 10 ന് പള്ളാത്തുരുത്തിയിൽ വച്ച് നടക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും