
ആലപ്പുഴ ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
വൈദ്യുതി മുടക്കം
ചെന്നിത്തല ∙ കോട്ടമുറി, ചാലാ, ചക്കുംമൂട് ഭാഗങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
ചെങ്ങന്നൂർ ∙ തുരുത്തിമേൽ നമ്പർ–1, ആൽത്തറ, ബിഎസ്എൻഎൽ, നരസിംഹം, ശാസ്താംകുളങ്ങര, കിഴക്കേനട, ഷൈമ, മൂലേപ്പടവ്, മലയിൽ നമ്പർ–1 ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു വൈദ്യുതി മുടങ്ങും.
പുന്നപ്ര∙ മെറ്റൽഡെക്ക്, മെറ്റൽഡെക്ക് ഈസ്റ്റ് , ഫോക്കസ്, തൂക്കുകുളം, തൂക്കുകുളംപമ്പ് 1, തൂക്കുകുളം പമ്പ് 2, മാതൃഭൂമി, ഈസ്റ്റ് വെനീസ്, കൃഷി ഭവൻ, ഐടിസി , മഹേഷ് നമ്പർ 1, മഹേഷ് നമ്പർ 2, ദേവി കമ്പനി, മദ്രാസ് ഹോട്ടൽ, അങ്കണവാടി, അരുൺ പ്ലാസ്റ്റിക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെയും ശിശുവിഹാർ, ആലുംപറമ്പ്, ഗലീലിയ, അറപ്പാപ്പൊഴി, റിസോർട്ട്, മത്സ്യ ഗന്ധി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
അമ്പലപ്പുഴ∙ പള്ളിക്കാവ്, മജസ്റ്റിക്, ഗാബീസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ നോർത്ത് സെക്ഷനിലെ ചാത്തനാട് മുസ്ലിം പള്ളി, മന്നം, ത്രിവേണി ജംക്ഷൻ, കരളകം പാടം, വെച്ചുശേരി, ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ ബ്രന്റൻ, സെന്റ് ജോസഫ്സ്, പാലാഴി, പള്ളാത്തുരുത്തി, കന്നിട്ടജെട്ടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അങ്കണവാടിയിൽ വർക്കർ നിയമനം
ചെട്ടികുളങ്ങര ∙ പഞ്ചായത്ത് 71-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി-കം-ക്രഷിലേക്ക് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: പ്ലസ് ടു. പ്രായപരിധി: 35 വയസ്സ്. 27നു മുൻപ് അപേക്ഷിക്കണം. 0479- 2342046
ക്രിക്കറ്റ് കോച്ചിങ് ക്യാംപ് ഏപ്രിൽ രണ്ടു മുതൽ
ആലപ്പുഴ ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പുതിയ താരങ്ങളെ കണ്ടെത്തുന്നതിനായി ആലപ്പുഴ എസ്ഡി കോളജ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തുന്ന സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാംപിലേക്കു റജിസ്ട്രേഷൻ ആരംഭിച്ചു. 6 വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഏപ്രിൽ രണ്ടു മുതൽ ഒരു മാസത്തേക്കാണു ക്യാംപ്. ടർഫ് വിക്കറ്റുകൾ, ഇൻഡോർ നെറ്റ്സ്, ജിം, പരിശീലന മത്സരങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കും. റജിസ്ട്രേഷന്: 99469 19499, 790700 2542, 85475 96046