ആലപ്പുഴ∙ പുന്നമട സ്റ്റാർട്ടിങ് പോയിന്റിനു സമീപം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് കത്തിനശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ആർക്കും പരുക്കില്ല.വിനോദ സഞ്ചാരികളായ ഉത്തരേന്ത്യൻ ദമ്പതികളുമായി സ്റ്റാർട്ടിങ് പോയിന്റിൽനിന്നു ബോട്ട് യാത്ര തുടങ്ങിയ ഉടൻ തീ പടരുകയായിരുന്നു.
കരയിൽ നിന്നവരാണ് ബോട്ടിനുള്ളിൽനിന്നു പുക ഉയരുന്നത് ആദ്യം കണ്ടത്. ഇവർ ബോട്ടിലുള്ളവരെ അയച്ചതോടെ ബോട്ട് കരയിലേക്ക് അടുപ്പിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
വിനോദസഞ്ചാരികളെക്കൂടാതെ മൂന്നു ജീവനക്കാരും ബോട്ടിലുണ്ടായിരുന്നു.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും മറ്റു ബോട്ടുകളിലെ ജീവനക്കാരും ചേർന്നു തീ നിയന്ത്രണ വിധേയമാക്കി. രക്ഷാപ്രവർത്തനത്തിനിടെ പമ്പിനു തകരാർ സംഭവിച്ച അഗ്നിരക്ഷാസേനയുടെ ബോട്ടിനും തീപിടിച്ചെങ്കിലും ഉടൻ അണച്ചു. പിന്നീട് കരമാർഗം എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് ഹൗസ് ബോട്ടിന്റെ തീ പൂർണമായി അണച്ചത്.
രണ്ടു ബെഡ്റൂം ഉള്ള ബോട്ട് പൂർണമായും കത്തിനശിക്കുകയും പിന്നീട് ഭാഗികമായി വെള്ളത്തിൽ മുങ്ങുകയും ചെയ്തു.
പാചകവാതക സിലിണ്ടർ ചോർന്നതാണു അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്കീറ്റിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി ബോട്ട് ഉടമ തത്തംപള്ളി സ്വദേശി ജോസഫ് വർഗീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

