കൈനകരി ∙ പാടശേഖരത്തിൽ വീണ മട സർക്കാർ ഉത്തരവു പ്രകാരം അടിയന്തരമായി കുത്തിയ പാടശേഖര സമിതി കടക്കെണിയിൽ.കൈനകരി കൃഷിഭവൻ പരിധിയിലെ ഇരുമ്പനം പാടശേഖരത്തിലെ കർഷകരാണു മടകുത്തിയ ഇനത്തിൽ ലഭിക്കാനുള്ള 35 ലക്ഷം രൂപയ്ക്കായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുന്നത്.
ശക്തമായ വേലിയേറ്റത്തിൽ 2022ലാണു പാടശേഖരത്തിൽ മട വീണത്.
ദിവസങ്ങളോടെ വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ നൂറുകണക്കിനു വീട്ടുകാരും കൈനകരി റോഡും വെള്ളത്തിലായി. ദിവസങ്ങളോളം റോഡിലൂടെ ഗതാഗതം മുടങ്ങി.
കൈനകരി പഞ്ചായത്തിലെ 2 വാർഡുകളിലെ അഞ്ഞൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടു ദുരിതത്തിലായതോടെ എംപി, എംഎൽഎ, കലക്ടർ, ഉന്നത കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് അടിയന്തരമായി മട
കുത്താൻ നിർദേശം നൽകുകയായിരുന്നു.അധികൃതരുടെ നിർദേശത്തെ തുടർന്നു പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പല വ്യക്തികളിൽ നിന്നായി 40 ലക്ഷം രൂപ കടം വാങ്ങി 2023 ജനുവരിയിൽ മട കുത്തി പമ്പിങ് നടത്തി വെള്ളം വറ്റിച്ചു.
കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗം മടയുടെ കണക്കെടുപ്പു നടത്തി 35.66 ലക്ഷം രൂപയുടെ ബില്ല് 2023 ഫെബ്രുവരിയിൽ പാടശേഖര സമിതിക്കു നൽകി.
എന്നാൽ അനുവദിച്ച പണം ലഭിക്കുന്നതിനായി വിവിധ ഓഫിസുകൾ കയറി ഇറങ്ങിയിട്ടും നാളിതുവരെ പണം ലഭ്യമായിട്ടില്ല. ഇപ്പോൾ കടം വാങ്ങിയ തുകയുടെ പലിശ കൊടുക്കാൻ വീണ്ടും കടം വാങ്ങേണ്ട
ഗതികേടിലാണു പാടശേഖര സമിതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]