മാവേലിക്കര ∙ ഗവ.ടിടിഐയിലെ പൊളിച്ചുനീക്കിയ മതിലിനു പകരം പ്ലാസ്റ്റിക് വല. കഴിഞ്ഞദിവസമാണു സ്കൂൾ വളപ്പിലെ അപകടാവസ്ഥയിലുള്ള മതിൽപൊളിച്ചു നീക്കിയത്.
മതിൽ പൊളിച്ച സ്ഥാനത്തു താൽക്കാലികമായി ടിൻ ഷീറ്റ് ഉപയോഗിച്ചു മറയ്ക്കും എന്നാണു നഗരസഭ അധികൃതർ പറഞ്ഞത്. എന്നാൽ ഇന്നലെ ടിൻ ഷീറ്റിനു പകരം പ്ലാസ്റ്റിക് വല ഉപയോഗിച്ചാണു മതിലിന്റെ പൊളിച്ചഭാഗം മറച്ചത്.
മതിലിനോടു ചേർന്നു നിന്നിരുന്ന മരംമുറിച്ചു മാറ്റി സ്കൂൾ വളപ്പിൽ തന്നെ ഇട്ടിരിക്കുകയാണ്.
ഇതിനോടു ചേർന്നാണു പ്ലാസ്റ്റിക് വല ഉപയോഗിച്ചു മറച്ചത്. നൂറ്റാണ്ടു പിന്നിട്ട
ഗവ.ടിടിഐയുടെ പടിഞ്ഞാറു വശത്തെ മതിലാണ് എപ്പോൾ വേണമെങ്കിലും വീഴാവുന്ന സ്ഥിതിയിൽ നിന്നിരുന്നത്. പുതിയ മതിൽ നിർമിക്കുന്നതിനു നടപടിയായില്ല എന്നാണു സ്ഥലത്തെത്തിയ നഗരസഭ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്കൂൾ അധികൃതരോടു പറഞ്ഞത്.
ഒന്നു മുതൽ 4 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പഠിക്കുന്ന കെട്ടിടത്തിന്റെ മതിലാണു പൊളിച്ചു നീക്കിയത്. മതിൽ നിർമിക്കുന്നതിനു ഭരണാനുമതി ആയിട്ടുണ്ട് ഉടൻ മതിൽ നിർമിക്കുമെന്നു നഗരസഭ അധികൃതർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]