
മുഹമ്മ ∙ നിത്യേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന തണ്ണീർമുക്കം ബണ്ടിന്റെ കൈവരികൾ കാലപ്പഴക്കത്താൽ ദ്രവിച്ച് താഴെ വീഴാറായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ല. പലയിടത്തും തേപ്പ് അടർന്ന് കമ്പികൾ തെളിഞ്ഞുകാണാവുന്ന അവസ്ഥയിലാണ്.
പടിഞ്ഞാറ് ഭാഗത്തുനിന്ന് തുടങ്ങുന്ന ഒന്നാംഘട്ടത്തിലെ കൈവരികളാണ് കൂടുതലും തകർന്നിരിക്കുന്നത്. വാഹനങ്ങൾക്ക് നിയന്ത്രണം തെറ്റിയാൽ കായലിൽ വീണ് വൻ അപകടം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. രണ്ട് വർഷം മുൻപ് ടിപ്പർ ലോറി കൈവരികൾ തകർത്ത് കായലിൽ വീണിരുന്നു.
2.5 കിലോമീറ്റർ നീളമുള്ള ബണ്ടിന്റെ ഒന്നാംഘട്ടം സമാപിക്കുന്നിടത്തും രണ്ടാംഘട്ടം സമാപിക്കുന്നിടത്തും മൺചിറയുള്ളതിനാൽ വൈകുന്നേരങ്ങളിൽ ഒട്ടേറെപ്പേർ സന്ദർശകരായി എത്തുന്നുണ്ട്.
തണ്ണീർമുക്കത്തു നിന്ന് തുടങ്ങുന്ന ഒന്നാംഘട്ടത്തിലും വെച്ചൂർ ഭാഗത്തു നിന്ന് തുടങ്ങുന്ന 2–ാം ഘട്ടത്തിലും നടപ്പാത പോലുമില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. 3–ാം ഘട്ടത്തിൽ നടപ്പാത നിർമിച്ചിരിക്കുന്നതുപോലെ 1, 2 ഘട്ടങ്ങളിലും നടപ്പാത നിർമിച്ച് കാൽനടക്കാർക്ക് സുരക്ഷയൊരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]