
ഒരിപ്രം ∙ ചെന്നിത്തല പഞ്ചായത്ത് ആറാം വാർഡ് പട്ടരുകാട്–ബഥേൽപടി റോഡിൽ യാത്രക്കാരെ അപകടത്തിലാക്കാൻ ഗർത്തം.കാരാവള്ളിൽ ഭാഗത്തു കനാൽ കടന്നു പടിഞ്ഞാറുഭാഗത്തേക്കു തിരിയുന്നിടത്താണ് റോഡിന്റെ മധ്യത്തിലായി വലിയ കുഴിയുള്ളത്. വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.
മഴ തുടരുന്നതോടെ കുഴി നാൾക്കുനാൾ വലുതാകുന്നുണ്ട്. സമീപത്തായി കനാലിന്റെ സ്ലാബിനോടും ചേർന്നു നേരത്തെ തന്നെ മറ്റൊരു കുഴിയുണ്ട്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് നാട്ടുകാർ വാഴ നട്ടിരിക്കുകയാണിവിടെ.വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ പുനരുദ്ധാരണത്തിനായി ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണപദ്ധതിയിൽപ്പെടുത്തി സർക്കാർ ഫണ്ടിൽ നിന്നും മന്ത്രി സജി ചെറിയാന്റെ എംഎൽഎ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡിന് സാങ്കേതികാനുമതി ലഭിച്ചതായി വാർഡ്മെംബർ ദീപാ രാജൻ പറഞ്ഞു.എന്നാൽ കുഴിയായ ഭാഗം അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്കു നാട്ടുകാർ പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]