
ചെങ്ങന്നൂർ ∙ സാധാരണ തീറ്റയ്ക്കു പുറമെ ചോറ്, ച്യവനപ്രാശം, രസായനം, അഷ്ടചൂർണം തുടങ്ങിയവ സേവിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗജവീരൻ മലയാലപ്പുഴ രാജൻ സുഖചികിത്സയിൽ. മദപ്പാടിന്റെ ലക്ഷണം കണ്ടു തുടങ്ങിയതിനെത്തുടർന്ന് തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ തളച്ചിരിക്കുന്ന മലയാലപ്പുഴ രാജന് കഴിഞ്ഞ ദിവസം കർക്കടക ചികിത്സയും ആരംഭിച്ചു.
ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ മുരളീധരൻ പിള്ളയുടെ നേതൃത്വത്തിൽ ഡോ.ബിനു ഗോപിനാഥും സംഘവും കഴിഞ്ഞ ദിവസം തിരുവൻവണ്ടൂർ ക്ഷേത്രത്തിലെത്തി ആനയെ പരിശോധിച്ചു. തുടർന്നാണ് സുഖചികിത്സ കൂടി നിർദേശിച്ചത്.
സാധാരണ സുഖചികിത്സ 30 ദിവസമാണെങ്കിലും മദപ്പാടുള്ളതിനാൽ രാജന് 20 ദിവസം മാത്രമേ ചികിത്സയുണ്ടാകൂ.കഴിഞ്ഞ ഫെബ്രുവരിയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നെള്ളിക്കാനെത്തിച്ചതാണ് ആനയെ.
ആറാം ദിവസത്തെ എഴുന്നള്ളത്ത് കഴിഞ്ഞതിനു പിന്നാലെ ആനയ്ക്ക് മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ഉടൻ പ്രധാന പാപ്പാൻ ഗോപകുമാർ ദേവസ്വം അധികൃതരെയും ഡോക്ടറെയും വിവരം അറിയിച്ചു.
ഡോക്ടറുടെ നിർദേശമനുസരിച്ചാണ് ആനയെ തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ തളച്ച് മദപ്പാടിനുള്ള ചികിത്സ ആരംഭിച്ചത്. രണ്ടു മാസത്തെ ചികിത്സ കൂടി കഴിഞ്ഞെങ്കിലേ സുഖമാകൂ എന്നാണ് ഡോക്ടർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]