
റോഡിൽ ഗതാഗതത്തിന് ഒഴികെ ബാക്കി സകലതിനും സൗകര്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ വഴിച്ചേരി–കൊമ്മാടി റോഡിൽ ചാത്തനാട് ജംക്ഷൻ മുതൽ ത്രിവേണി ജംക്ഷൻ വരെ നടപ്പാതയും റോഡും ഓടയും കയ്യേറിയതു മൂലം വെള്ളക്കെട്ട് ഭീഷണി. വാഹനഗതാഗതം ബുദ്ധിമുട്ടിലായി.ചാത്തനാട് ജംക്ഷനിൽ മുൻമന്ത്രി കെ.ആർ.ഗൗരിയമ്മയുടെ വീടിന്റെ മുൻവശം പൂർണമായി കയ്യേറിയാണു മത്സ്യവിൽപന നടത്തുന്നത്.
മീൻ തട്ടുകളും ഇരുചക്രവാഹനങ്ങളും ധാരാളമുണ്ട്. മത്സ്യം വിൽക്കുന്നതിന്റെ മാലിന്യം മുഴുവൻ ഓടയിലൂടെയാണ് ഒഴുക്കിവിടുന്നത്. പക്ഷേ പലയിടത്തും ഓട കയ്യേറി നീരൊഴുക്കു തടസ്സപ്പെടുത്തിയതു കാരണം ഓടയിൽ മാലിന്യം കെട്ടിനിൽക്കുന്നു.ചാത്തനാട് ജംക്ഷൻ പിന്നിട്ട് വടക്കോട്ട് വരുമ്പോൾ റോഡിന്റെ വളവുള്ള ഭാഗത്ത് ഓട മൂടിയാണ് സ്വകാര്യ വ്യക്തി വീട് നിർമാണത്തിന് കൊണ്ടുവന്ന മെറ്റൽ ഇറക്കിയിട്ടുള്ളത്.
പെട്ടിക്കടകളും വിവിധ പാർട്ടികളുടെ യൂണിയൻ ഓഫിസ് ഷെഡുകളും നിർമിച്ചിട്ടുള്ളത് ഓടയും നടപ്പാതയും കയ്യേറിയാണ്. സ്വകാര്യ വ്യക്തിയുടെ വർക്ഷോപ്പിൽ ഇരുമ്പു ഗേറ്റും പഴയ വാഹനങ്ങളും നടപ്പാത കയ്യേറിയിട്ടിരിക്കുന്നു. ഇവിടെ ട്രാൻസ്ഫോമറിന്റെ താഴെ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. ചാത്തനാട്, ത്രിവേണി ജംക്ഷനുകളിൽ റോഡിന് വീതി കുറവാണ്. ഈ സാഹചര്യത്തിൽ നടപ്പാതയും ഓടയും കയ്യേറുക കൂടി ചെയ്താൽ റോഡിൽ അപകടങ്ങൾ പതിവാകും.