
പള്ളിപ്പാട് ∙ തെക്കേക്കര ഗവ. എൽപി സ്കൂളിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചു.
കെട്ടിടം അപകട ഭീഷണി ഉയർത്തുന്ന വിവരം പഞ്ചായത്ത് അധികൃതർ അസി.എക്സിക്യൂട്ടീവ് എൻജിനീയറെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനു എസ്റ്റിമേറ്റ് എടുത്ത് പഞ്ചായത്തിനു നൽകി.
കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റി എസ്റ്റിമേറ്റ് അംഗീകരിച്ചു. ഇത് സംബന്ധിച്ച് റിപ്പോർട്ട് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർക്ക് കൈമാറും.
എഇഒയുടെ അനുമതി ലഭിച്ചാലുടൻ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള ലേല നടപടി ആരംഭിക്കുമെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും തകർന്നിരിക്കുകയാണ്. ഓടുകൾ പലയിടത്തുമില്ല.
കാറ്റിലും മഴയിലും ഓടുകൾ പറന്നു പോകുന്നതും പതിവാണ്. അച്ചൻകോവിലാറിനു സമീപമായതിനാൽ ആറ്റിൽ ജലനിരപ്പ് ഉയർന്നാൽ സ്കൂളിനു ചുറ്റും വെള്ളക്കെട്ടാകും. തുടർച്ചയായുള്ള വെള്ളപ്പൊക്കമാണ് കെട്ടിടത്തെ കൂടുതൽ അപകടനിലയിലാക്കിയത്.
കുട്ടികൾ പഴയ കെട്ടിടത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ സ്കൂൾ അധികൃതർ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. പഴയ കെട്ടിടത്തിനു സമീപം എൻടിപിസി നിർമിച്ചു നൽകിയ കെട്ടിടത്തിലാണ് ക്ലാസുകൾ നടക്കുന്നത്.
മഴക്കാലം മുഴുവൻ സ്കൂളിലേക്കുള്ള വഴിയിൽ വെള്ളക്കെട്ടാണ്. വളരെ ബുദ്ധിമുട്ടിയാണ് അധ്യാപകരും കുട്ടികളും ഇവിടെയെത്തുന്നത്.
സ്കൂൾ പരിസരത്ത് വെള്ളം ഉയർന്നതിനാൽ ഇവിടെ പ്രവേശനോത്സവം നടന്നിരുന്നില്ല. തുടർന്ന് രണ്ടുദിവസം കലക്ടർ സ്കൂളിന് അവധിയും നൽകിയിരുന്നു.
വെള്ളമിറങ്ങിയ ശേഷമാണ് പിന്നീട് ക്ലാസ് തുടങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]