
പുന്നപ്ര ∙ കുടുംബത്തോടൊപ്പം പറവൂർ വേലിക്കകത്ത് വീട്ടിലെ തിരുവോണ സദ്യ വിഎസ് മുടക്കിയിരുന്നില്ല. ഉത്രാടം നാളിൽ രാവിലെ വീട്ടിൽ എത്തുന്ന വി.എസ്.
അച്യുതാനന്ദൻ അവിട്ടം വരെ ഔദ്യോഗിക പരിപാടികൾ ഉണ്ടാവാറില്ല. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പാർട്ടി സെക്രട്ടറി, എംഎൽഎ പദവികൾ വഹിക്കുമ്പോഴും ഈ പതിവ് തുടർന്നു പോന്നു.
ഉത്രാടം നാളിൽ പ്രഭാത ഭക്ഷണത്തിനു ശേഷം വീടിനോടു ചേർന്ന സ്വീകരണ മുറിയിലെ ചാരു കസേരയിൽ ഇരിക്കുന്ന വിഎസിനെ കാണാൻ വിദ്യാർഥികളും സഹപ്രവർത്തകരും നാട്ടുകാരും എത്തും. എല്ലാവരോടും അദ്ദേഹം കുശലാന്വേഷണം നടത്തും.
അന്നു വൈകിട്ടും തിരുവോണ നാളിലും ഇതു തുടരും.തിരുവോണ നാളിലെ വിഭവ സമൃദ്ധമായ സദ്യയ്ക്ക് ചിത്രം പകർത്താൻ വരുന്ന ഫൊട്ടോഗ്രഫർമാർക്കും മധുരം വിതരണം ചെയ്യാൻ കുടുബാംഗങ്ങളോടു വിഎസ് നിർദേശിക്കും. സദ്യയ്ക്ക് ഭാര്യ വസുമതിയും മകൻ വി.എ.അരുൺകുമാറും മരുമകൾ ഡോ.രജനിയും കൊച്ചു മക്കളും ഉണ്ടാകും.
അവിട്ടം നാളിൽ സദ്യയുണ്ട ശേഷം വിഎസും കുടുംബവും തലസ്ഥാനത്തേക്ക് പോകും.2019 വരെ ഇതു തുടർന്നു.
2019 ഒക്ടോബർ 23ന് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിൽ പുന്നപ്ര ബലികുടീരത്തിലെ പുഷ്പാർച്ചനയും വൈകിട്ട് പറവൂർ രക്തസാക്ഷി നഗറിലെ പതിവു സമ്മേളനം ഉദ്ഘാടനത്തിലും പങ്കെടുത്ത ശേഷം വിഎസ് തിരുവനന്തപുരത്തേക്ക് പോയി. അതായിരുന്നു ജന്മനാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്ര. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]