
ആലപ്പുഴ∙ പുന്നപ്ര– വയലാർ സമരഭടൻമാരുടെ ധീരസ്മരണകൾ ജ്വലിക്കുന്ന വലിയ ചുടുകാട് സമരനായകനെ ഏറ്റുവാങ്ങാൻ ഒരുങ്ങി. പുന്നപ്ര– വയലാർ രക്തസാക്ഷികളുടെയും പി.കൃഷ്ണപിള്ള ഉൾപ്പെടെയുള്ള മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളുടെയും സ്മൃതികുടീരങ്ങൾക്കരികിലാണ് വി.എസ്.അച്യുതാനന്ദന് അന്ത്യവിശ്രമമൊരുങ്ങുന്നത്.
പുന്നപ്ര– വയലാർ സമരനായകനായ വി.എസ്.അച്യുതാനന്ദൻ അവസാനമായി പങ്കെടുത്ത പൊതുപരിപാടി ഈ മണ്ണിലായിരുന്നുവെന്നതു കണ്ണു നനയിക്കുന്ന യാദൃച്ഛികത.പുന്നപ്ര– വയലാർ സമരവാർഷികത്തിൽ വയലാറിലെ രക്തസാക്ഷി ദിനത്തിൽ മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖാ റിലേ ആരംഭിക്കുന്നത് വലിയ ചുടുകാട്ടിൽ നിന്നാണ്. എല്ലാ വർഷവും ദീപശിഖ തെളിച്ച് അത്ലറ്റുകൾക്ക് കൈമാറിയിരുന്നത് വിഎസ് ആയിരുന്നു.
2019 ഒക്ടോബറിൽ സമര വാർഷികത്തിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്കു മടങ്ങിയ വിഎസ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് പൂർണ വിശ്രമത്തിലായി. 6 വർഷത്തിനു ശേഷം അദ്ദേഹം ഇന്നു വീണ്ടും വലിയ ചുടുകാട്ടിലെത്തുമ്പോൾ സമരസ്മരണകൾ ദീപശിഖ കൊളുത്തും.
ചരിത്രമുറങ്ങുന്ന മണ്ണ്
വലിയ ചുടുകാട്ടിലെ ചൊരിമണലിൽ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവനായകരുടെ പട്ടികയിലേക്ക് ഇന്നു വിഎസ് കൂടി ചേരും.
പി.കൃഷ്ണപിള്ള, എം.എൻ. ഗോവിന്ദൻനായർ, എസ്.കുമാരൻ, സി.കെ.
ചന്ദ്രപ്പൻ, ആർ.സുഗതൻ, ടി.വി. തോമസ്, പി.ടി.
പുന്നൂസ്, ജോർജ് ചടയംമുറി, പി.കെ. ചന്ദ്രാനന്ദൻ, കെ.ആർ.
ഗൗരിയമ്മ, പി.കെ. പത്മനാഭൻ, ടി.വി.
രമേശ് ചന്ദ്രൻ, എം.കെ. സുകുമാരൻ, സി.ജി.
സദാശിവൻ, എൻ. ശ്രീധരൻ, വി.എ.
സൈമൺ ആശാൻ, കെ.സി. ജോർജ്, വി.കെ.
വിശ്വനാഥൻ, പി.കെ. കുഞ്ഞച്ചൻ, കെ.കെ.
കുഞ്ഞൻ, സി.കെ. കേശവൻ, എം.ടി.ചന്ദ്രസേനൻ, എസ്.ദാമോദരൻ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുടെ ഓർമകൾക്കരികിലാണ് വിഎസിന് അന്ത്യവിശ്രമമൊരുങ്ങുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]