വെൺമണി ∙ പഞ്ചായത്ത് പത്താം വാർഡിലെ കുറ്റിക്കൽപടി– മഠത്തിൽപടി റോഡിലൂടെ യാത്ര ദുഷ്കരം. റോഡിന്റെ മിക്ക ഭാഗവും തകർന്ന നിലയിലാണ്.
റോഡിലുടനീളം കുഴികളും രൂപപ്പെട്ടിരിക്കുന്നു. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇളകി കിടക്കുന്ന കല്ലുകളിൽ കയറി ഇരുചക്രവാഹനങ്ങൾ മറിയുന്നതും പതിവാണ്. പ്രദേശവാസികൾക്ക് ഇല്ലത്തുമേപ്പുറം ഭാഗത്തേക്കും കൊഴുവല്ലൂർ –പുലക്കടവ് റോഡിലേക്കും എളുപ്പത്തിൽ എത്താനുള്ള വഴിയാണിത്. കർഷകരാണ് മേഖലയിൽ ഏറെയും.
പള്ളക്കുളം പാടശേഖരത്തിലേക്കും കാർഷികോൽപന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണിയിലേക്കും പോകാൻ ഇവർ ആശ്രയിക്കുന്ന റോഡാണ് തകർന്നു കിടക്കുന്നത്.
കുറ്റിക്കാട്ട് മുക്കിൽ നിന്നും ഇടവനക്കുഴി കലുങ്കു വരെയുള്ള ഓടയുടെ നിർമാണവും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. പഞ്ചായത്തിലെ പ്രധാന റോഡുകളെ അപേക്ഷിച്ച് ഉൾപ്രദേശങ്ങളിലെ പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് യാത്രക്കാർക്കു ദുരിതമാകുന്നു.
അടിയന്തരമായി റോഡുകൾ പുനർനിർമിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

