തുറവൂർ ∙ പട്ടണക്കാട് പഞ്ചായത്ത് അത്തിക്കാട് –വയലാർ ജംക്ഷൻ റോഡ് തകർന്നു കുഴികൾ രൂപപ്പെട്ട നിലയിൽ.
വയലാർ ജംക്ഷനിൽ നിന്നു പടിഞ്ഞാറു ഭാഗത്തേക്കു 10,11,14,വാർഡുകളുലൂടെയാണ് റോഡ് പോകുന്നത്. തീരദേശ റെയിൽവേ ക്രോസ് വരെയുള്ള ഭാഗം പാതാളക്കുഴികൾ രൂപപ്പെട്ട് കിടക്കുകയാണ്.
പട്ടണക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും സെന്റ് ജോസഫ് പബ്ലിക് സ്കൂളും റോഡിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.
എറണാകുളയിലും ആലപ്പുഴയിലുമുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. ഇവിടെ വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപെടുന്നത് പതിവാണ്. പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പട്ടണക്കാട് പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് പി.സി.മാമച്ചൻ, സെക്രട്ടറി സജീവ് സൗഭാഗ്യ, രാകേഷ് രാജപ്പൻ എന്നിവർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

