ആലപ്പുഴ ∙ മുഹൂർത്തം തെറ്റിക്കാൻ അപകടത്തിനായില്ല; വേദനയ്ക്കു മീതേ നിറഞ്ഞ ആനന്ദത്തിൽ ആവണി പുഞ്ചിരി തൂകി. വധുവായി ഒരുങ്ങാനുള്ള യാത്രയ്ക്കിടെ വാഹനാപകടത്തിൽ സാരമായി പരുക്കേറ്റ ആവണിക്ക് നിശ്ചയിച്ച സമയത്തുതന്നെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഷാരോൺ താലികെട്ടി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കു 12.23ന് ചടങ്ങു നടക്കുമ്പോൾ, വിവാഹം നടക്കേണ്ടിയിരുന്ന ആലപ്പുഴയിലെ കല്യാണമണ്ഡപത്തിനു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും പ്രാർഥനയോടെനിന്നു.
തുമ്പോളി മുതലശേരി എം.എം.ജഗദീശിന്റെയും ജ്യോതിയുടെയും മകൾ ആവണിയും തുമ്പോളി വളപ്പിൽ വി.ടി.
മനുവിന്റെയും രശ്മിയുടെയും മകൻ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ഇന്നലെ ഉച്ചയ്ക്കു 12.12നും 12.25നും ഇടയിൽ ആലപ്പുഴ ആറാട്ടുവഴിയിലെ ഓഡിറ്റോറിയത്തിലാണു നടത്താനിരുന്നത്.
വിവാഹത്തിന് ഒരുങ്ങാനായി കോട്ടയത്തേക്കു പോകുമ്പോൾ ഇന്നലെ പുലർച്ചെ രണ്ടരയോടെ കുമരകം – ചേർത്തല റോഡിൽ ചൂളപ്പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ആവണിക്കും കൂടെയുണ്ടായിരുന്നവർക്കും പരുക്കേൽക്കുകയായിരുന്നു.
ആവണിയെ ആദ്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
നട്ടെല്ലിനു സാരമായ പരുക്കുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു മാറ്റി. നട്ടെല്ലിനു ശസ്ത്രക്രിയ വേണ്ടിവരും.നിശ്ചയിച്ച സമയത്തു വിവാഹം നടത്തണമെന്ന ആഗ്രഹം ഇരു കുടുംബങ്ങളും അറിയിച്ചപ്പോൾ ആശുപത്രിയിൽ സൗകര്യം ഒരുക്കുകയായിരുന്നെന്ന് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.
സുധീഷ് കരുണാകരൻ പറഞ്ഞു.ചേർത്തല കെവിഎം എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ഷാരോൺ. ആവണി തങ്കി ബിഷപ് മൂർ സ്കൂൾ അധ്യാപിക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

