ചേർത്തല∙ വയലാർ രാമവർമയുടെ 50–ാം ചരമവാർഷികത്തിന്റെ ഭാഗമായി ചേർത്തല ശ്രീനാരായണ കോളജിൽ മലയാള വിഭാഗത്തിന്റെയും ഒ.എസ്.സഞ്ജീവ് സ്മാരക സഞ്ജീവനം സാംസ്കാരിക സമിതിയുടെയും നേതൃത്വത്തിൽ ‘ഈ മനോഹര തീരം’ വയലാർ കാവ്യോത്സവം സംഘടിപ്പിച്ചു. കവിയും സാക്ഷരതാ മിഷൻ ജില്ലാ കോ ഓഡിനേറ്ററുമായ കെ.വി.രതീഷ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദു അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ടി.ആർ.രതീഷ്, ഡോ.എം.എസ്.ബിജു എന്നിവർ പ്രസംഗിച്ചു.
എം.എസ്.ശ്രീകാന്ത്, വിനോദ് ജേക്കബ്, ഡോ.പി.കെ.നിധീഷ്കുമാർ, ടി.എസ്.സർഷ, ഷീമ രാജൻ, പി.എസ്.ശിവപ്രിയ, എം.എ.നിരഞ്ജന, അംവൃദ സുനിൽ, ഡിവൈൻ റോസ് സെബാസ്റ്റ്യൻ, ടീന ബിനു എന്നിവർ വയലാർ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. ഡോ.ഷീജ ജോർജ്, ഡോ.എൻ.സവിത, പി.പി.അഭിരാമി, എം.പി.മേഘ, എസ്.വൈഷ്ണവി, എസ്.ഭവ്യശ്രീ മാലിക എന്നിവർ വയലാർ ഗാനങ്ങളുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

