ആലപ്പുഴ പുന്നമടക്കായലിൽ നടക്കാനിരിക്കുന്ന ലോകപ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനിടയിൽ വള്ളസമിതികളും ക്ലബ്ബുകളും തമ്മിൽ ശക്തമായ വാക്കുതർക്കം. നെഹ്റു പവിലിയനിൽ വിളിച്ചുചേർത്ത യോഗത്തിലാണ് അതിഥിത്തൊഴിലാളികളായ തുഴച്ചിലുകാരുടെ എണ്ണവും സ്റ്റാർട്ടിങ്ങുമായി ബന്ധപ്പെട്ട
വിഷയങ്ങൾ വലിയ ബഹളത്തിന് വഴിവെച്ചത്. കെ.സി.വേണുഗോപാൽ എംപിയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്.
വള്ളങ്ങളിൽ അതിഥിത്തൊഴിലാളികളായ തുഴച്ചിലുകാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ലെന്ന നെഹ്റു ട്രോഫി ചട്ടത്തെ ചൊല്ലിയാണ് പ്രധാനമായും തർക്കമുണ്ടായത്. 25 ശതമാനം അതിഥിത്തുഴച്ചിലുകാർ വള്ളത്തിൽ കയറുന്ന തുഴച്ചിലുകാരാണോ അതോ ആകെ ടീമിലെ തുഴച്ചിലുകാരാണോ എന്ന കാര്യത്തിൽ കلوബുകൾക്കിടയിൽ വ്യക്തതയില്ലാതിരുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചു.
പല ക്ലബ്ബുകളും ആകെ തുഴച്ചിലുകാരെ 25 ശതമാനത്തിൽ കുറച്ചാണ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ ചില ക്ലബ്ബുകൾ വള്ളത്തിൽ കയറുന്ന തുഴച്ചിലിക്കാരുടെ 25 ശതമാനം പേരെയാണ് അതിഥിത്തുഴച്ചിലുകാരായി ഉൾപ്പെടുത്തിയിരിക്കുന്നത്.
വിഷയം കയ്യാങ്കളിയുടെ വക്കോളമെത്തിയതോടെ, വള്ളത്തിൽ കയറുന്നവരിൽ അതിഥിത്തുഴച്ചിലുകാർ 25 ശതമാനത്തിൽ കൂടരുത് എന്ന് യോഗം അന്തിമമായി തീരുമാനിക്കുകയായിരുന്നു. അതേസമയം, ഈ ചട്ടം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിലവിൽ സംവിധാനമില്ലെന്ന് ക്ലബ്ബുകൾ യോഗത്തിൽ ചൂണ്ടിക്കാണിച്ചു.
ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ വള്ളങ്ങളെയും വിശദമായി പരിശോധിക്കാനും ഓരോ വള്ളത്തിന്റെയും വിശദമായ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാനും തീരുമാനമായിട്ടുണ്ട്. പരാതികളുയരുകയോ നിയമലംഘനം ശ്രദ്ധയിൽപെടുകയോ ചെയ്താൽ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു മത്സരശേഷം കർശന നടപടി സ്വീകരിക്കും.
നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ വള്ളത്തിൽ നിന്ന് ട്രോഫി തിരിച്ചുവാങ്ങുകയും അടുത്ത 3 വർഷത്തേക്കു നെഹ്റു ട്രോഫിയിൽ നിന്നും സിബിഎലിൽ നിന്നും വിലക്കുകയും ചെയ്യും. എന്നാൽ, മത്സരശേഷവും സമ്മാന വിതരണം കഴിഞ്ഞ ശേഷവുമല്ലേ ഇത്തരം നടപടികൾ വരുന്നത് എന്ന ന്യായമായ ചോദ്യം ക്ലബ്ബുകൾ ഉയർത്തി.
മത്സരസമയം തന്നെ ഇത് പരിശോധിക്കാൻ കൃത്യമായ സംവിധാനമൊരുക്കണമെന്നാണ് ക്ലബ്ബുകളുടെ ആവശ്യം. എന്നാൽ, മത്സരവേളയിൽ ഇത്തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടേറിയതാണെന്നാണ് അധികൃതർ ഇതിന് മറുപടി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

