
2019 ഒക്ടോബർ 23. പുന്നപ്ര– വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി പറവൂരിൽ നടന്ന പൊതുസമ്മേളനമായിരുന്നു അത്.
സിപിഐ പ്രതിനിധിയായി ഞാനും പങ്കെടുത്തിരുന്നു. വിഎസിന്റെ പ്രസംഗം, ആ വാക്കുകൾ, ഉറച്ച നിലപാടുകൾ, ഇന്നും കാതിൽ മുഴങ്ങുന്നു.
അത് അദ്ദേഹത്തിന്റെ ഇവിടത്തെ അവസാനത്തെ പൊതുചടങ്ങാകുമെന്ന് ആരും കരുതിയില്ല. ജാതിരാഷ്ട്രീയത്തിനെതിരെ അന്ന് അദ്ദേഹം ആഞ്ഞടിച്ചു. പുന്നപ്ര–വയലാർ സമരത്തെ ആക്ഷേപിക്കുന്നവരെയും വെറുതേ വിട്ടില്ല.
എല്ലാ വർഷവും ആവർത്തിക്കുന്ന ആ ആക്ഷേപം അവരുടെ കുലത്തൊഴിലായി കണ്ടാൽ മതിയെന്ന് അദ്ദേഹം പരിഹസിച്ചു.
നീതിക്കായുള്ള ഏതു പോരാട്ടത്തിന്റെയും കരുത്തായിരുന്നു വിഎസ്. ആറന്മുളയിലും ചെമ്പൻമുടിയിലും ഞങ്ങൾ നടത്തിയ സമരങ്ങൾക്ക് അദ്ദേഹം വലിയ ഊർജമേകി.
ആറന്മുളയിൽ പരിസ്ഥിതിയെയാകെ തകിടം മറിക്കുന്ന വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിൽ വിഎസ് നൽകിയ പിന്തുണ ഞങ്ങളെയെല്ലാം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. പത്തനംതിട്ട ജില്ലയിലെ ചെമ്പൻമുടിയിൽ അനധികൃത പാറഖനനത്തിനെതിരെ ജനങ്ങൾ അണിനിരന്നപ്പോൾ സിപിഐ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ അതേപ്പറ്റി വിഎസിനു ഞാനൊരു കത്തു നൽകി.
പ്രായത്തിന്റെ പ്രയാസങ്ങൾ മറന്ന് അദ്ദേഹം ചെമ്പൻമുടിയിലെത്തി. ആ പ്രദേശം അന്നു കണ്ട ജനസാഗരം ആരുടെയും മനസ്സിൽനിന്നു മാഞ്ഞുപോകില്ല.
സമരം വിജയിപ്പിക്കാൻ ആ സാന്നിധ്യം ഏറെ സഹായിച്ചു. പാർട്ടിയിലെയും മുന്നണിയിലെയും ഭരണത്തിലെയും ഓരോ സ്ഥാനവും അദ്ദേഹത്തിനു പോരാട്ടവേദിയായിരുന്നു.
അതുകൊണ്ടാണു വിഎസ് എന്ന രണ്ടക്ഷരം ജനകീയ പോരാട്ടങ്ങളുടെ പര്യായമായി മാറിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]