
മാന്നാർ ∙ പമ്പാനദിയുടെ തീരമായ തോട്ടുമുഖപ്പ് കടവിൽ മാലിന്യം തള്ളൽ പെരുകി, ദുർഗന്ധം വമിക്കുന്നതായി പരാതി. മാന്നാർ തെക്ക് കോയിക്കൽ ഭാഗത്തു തുടങ്ങി പഞ്ചായത്തിലെ 5, 6, 7,16,17 വാർഡുകളിലൂടെ ഒഴുകി മാന്നാർ ടൗണിലെ പമ്പാനദിയിലാണ് തോട്ടുമുഖപ്പ് തോടു പതിക്കുന്നത്.
മാലിന്യവും കയ്യേറ്റവും കാരണം വർഷങ്ങളായി നശിച്ചു കിടക്കുകയാണ് തോട്. അടുത്തിടെ മാന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മിലൻ–21 എന്ന പരിസ്ഥിതി സംഘടന പഠനം നടത്തി സർക്കാരിനു റിപ്പോർട്ടു സമർപ്പിച്ചു.
മന്ത്രി സജി ചെറിയാന്റെ ഇടപെടലിൽ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ജലവിഭവ വകുപ്പ് 4.92 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ പുനരുദ്ധാരണത്തിനു തയാറെടുക്കുന്നതിനിടയിലാണ് സാമൂഹിക വിരുദ്ധർ തോട്ടിൽ മാലിന്യം തള്ളിയത്.
പമ്പാതീരത്തോടുള്ള കുളിക്കടവും പരിസരവും ദുർഗന്ധത്തിന്റെ പിടിയിലാണ്. ഇവിടെ ആൾപ്പാർപ്പില്ലാത്ത പ്രദേശത്താണ് ഇവിടെ മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
മാലിന്യം തളളരുതെന്ന് കാട്ടി പഞ്ചായത്ത് സ്ഥാപിച്ച ബോർഡു പോലും ഇന്ന് അവിടെയില്ല. ഇവിടെ നീരിക്ഷണ ക്യാമറ സ്ഥാപിച്ച് മാലിന്യമുക്തമാക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]