മങ്കൊമ്പ് ∙ ചമ്പക്കുളം പഞ്ചായത്ത് 2–ാം വാർഡിലെ തെക്കേക്കര നിവാസികൾ കടുത്ത ശുദ്ധജലക്ഷാമത്തിൽ. കുട്ടനാട് കേബിൾ വിഷൻ ഓഫിസിനു സമീപത്തെ തോട്ടിൽ കൂടി കടന്നു പോകുന്ന പൈപ്പ് ലൈൻ പൊട്ടിക്കിടക്കുന്നതാണു കഴിഞ്ഞ 1 മാസമായി പ്രദേശത്തെ കുടിവെള്ളം മുട്ടിച്ചത്.
ഒന്നിടവിട്ട ദിവസങ്ങളിലാണു പ്രദേശത്തു ജല അതോറിറ്റിയുടെ ശുദ്ധജലം എത്തിയിരുന്നത്. തോട്ടിലെ മലിനജലം കൂടി പമ്പിങ് നടത്തുന്ന സമയത്തു ശുദ്ധജലത്തിൽ കലരുന്നതായി നാട്ടുകാർ ആരോപിച്ചു.
പഞ്ചായത്തംഗം സി.ആർ.ആതിര വിഷയം ജല അതോറിറ്റി അസി.
എൻജിനീയറുടെ ശ്രദ്ധയിൽപെടുത്തുകയും പൈപ്പ് പൊട്ടി കിടക്കുന്ന സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തിട്ടും തകരാർ പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചില്ല. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികളുമായി പഞ്ചായത്തംഗം കിടങ്ങറയിലെ ജല അതോറിറ്റി ഓഫിസിൽ പോയി പ്രതിഷേധിച്ചിരുന്നു. പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്കു കടക്കാനാണു നാട്ടുകാരുടെ തീരുമാനം.
എടത്വ ∙ മുട്ടാർ പഞ്ചായത്ത് മിത്രക്കരിയിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു.
ശുദ്ധജലം ലഭിക്കാതെ നാട്ടുകാർ. പലതവണ അറ്റകുറ്റപ്പണി നടത്തണം എന്നാവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നു പരാതി.
മിത്രക്കരി ഗവ. എൽപി സ്കൂൾ പാലത്തിനു സമീപം, മൂന്നാം വാർഡ് തേവലശേരി പാടത്തിന്റെ പുറംബണ്ടിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈൻ പെട്ടി വെള്ളം പാടത്തേക്ക് ഒഴുകുകയാണ്.
മുട്ടുമ്പുറം കലുങ്കിനു സമീപം പൈപ്പ് പൊട്ടി തോട്ടിലേക്കു പോകുകയാണ്. ഇത്തരത്തിൽ പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുകയാണ്.
നീരേറ്റുപുറം ജല ശുദ്ധീകരണ ശാലയിൽ നിന്നും കുട്ടനാട് വടക്കൻ ഭാഗത്തേക്ക് പോകുന്ന പ്രധാന പൈപ്പിൽ നിന്നെത്തുന്ന വെള്ളമാണ് നഷ്ടമാകുന്നത്. ഇതു കാരണം മറ്റു സ്ഥലങ്ങളിൽ ആവശ്യത്തിന് വെള്ളം എത്തുകയില്ല.
അടിയന്തര നടപടി വേണം എന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

