മാവേലിക്കര ∙ പന്തളം–മാവേലിക്കര റോഡിൽ പുതിയകാവ് ജംക്ഷനിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. തഴക്കര കരയംവട്ടം മുതൽ മിച്ചൽ ജംക്ഷൻ വരെയുള്ള ഭാഗത്തു മണിക്കൂറോളം നീളുന്ന പകൽ സമയത്തെ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുകയാണ്.
10 മുതൽ 15 മിനിറ്റിനുള്ളിൽ കടന്നുപോകേണ്ട വാഹനങ്ങൾ 45 മിനിറ്റോളം സമയമെടുത്താണ് ഇന്നലെ കടന്നുപോയത്.
റോഡരികിലെ അനധികൃത വഴിയോരക്കച്ചവടവും അശാസ്ത്രീയമായ പാർക്കിങ്ങുമാണ് കുരുക്കിന് ഇടയാക്കുന്നത്.
തഴക്കരയിൽ ജില്ലാ ആശുപത്രിക്കു സമീപം, പുതിയകാവ് പാലത്തിനോടു ചേർന്നുള്ള വളവ്, പുതിയകാവ് ജംക്ഷനു കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലാണ് അനധികൃത വ്യാപാരം കൂടുതൽ നടക്കുന്നത്. പലതവണ പരാതി നൽകിയിട്ടും ഇതുവരെ പരിഹാരമുണ്ടായില്ല.
വിപണികൾക്കു മുന്നിൽ ആളുകൾ വാഹനങ്ങൾ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാണ്. പുതിയകാവ് കുരിശടിക്കു മുന്നിൽ നിന്നു കല്ലുമല റോഡിലേക്കും തിരിച്ചും വാഹനങ്ങൾ കടന്നു പോകുമ്പോൾ മാവേലിക്കര–പന്തളം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ നിർത്താറുണ്ട്.
തഴക്കര ഭാഗത്തു നിന്നു പുതിയകാവിലേക്കു പോകുമ്പോളുള്ള വളവ് കടന്നുവേണം കുരിശടിക്കു മുന്നിലെത്താൻ.
അമിത വേഗവും അശ്രദ്ധയും ഇവിടെ അപകടത്തിന് സാധ്യത കൂട്ടുന്നു. പുതിയകാവ് ജംക്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തിരുവല്ല ഭാഗത്തു നിന്നെത്തുന്ന സ്വകാര്യ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ വള്ളക്കാലിൽ ജംക്ഷനിൽ നിന്നു പടിഞ്ഞാറോട്ട് തിരഞ്ഞു ബിഎച്ച് സ്കൂൾ വൺവേ റോഡിലൂടെയാണ് കടന്നു പോകുന്നത്.
ഇവിടെയും ഗതാഗതക്കുരുക്ക് പതിവാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

