ചേർത്തല ∙ സെല്ലുലോയ്ഡ് എന്ന സിനിമയിൽ സിനിമാ ചരിത്രകാരനായ ചേർത്തല ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ അവതരിപ്പിച്ചത് ശ്രീനിവാസൻ. മലയാള സിനിമയുടെ ചരിത്രാന്വേഷണവും കഥയുമാണ് 2013ൽ കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് സിനിമ.
ശ്രീനിവാസനാണ് സിനിമയിൽ മലയാള സിനിമയുടെ ചരിത്രാന്വേഷകനായി മാറിയത്.
ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ജെ.സി. ഡാനിയേലിന്റെ ജീവിതകഥയും വിനു ഏബ്രഹാമിന്റെ ‘നഷ്ടനായിക’ എന്ന നോവലും അടിസ്ഥാനമാക്കിയായിരുന്നു കമൽ സെല്ലുലോയ്ഡിന്റെ തിരക്കഥയെഴുതിയത്.
ജെ.സി. ഡാനിയേൽ എന്ന മലയാള സിനിമയുടെ പിതാവിനെ തിരഞ്ഞു കണ്ടെത്തിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ അവതരിപ്പിക്കാൻ ശ്രീനിവാസനെ മുന്നിൽ കണ്ടു തന്നെയായിരുന്നു കമൽ തിരക്കഥയെഴുതിയത്.
ശ്രീനിവാസനെ ചേലങ്ങാട്ട് ഗോപാലകൃഷ്ണനാക്കാൻ അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ചെരുപ്പും വാച്ചുമെല്ലാം പ്രത്യേകമായി തന്നെ ഒരുക്കിയിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങളും ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പല പ്രായത്തിലുളള ചിത്രങ്ങളും സംവിധായകൻ കമലാണ് ചേർത്തലയിലെ വസതിയിൽ നിന്നും സംഘടിപ്പിച്ചത്. പട്ടണം റഷീദായിരുന്നു ശ്രീനിവാസനെ ചേലങ്ങാട്ട് ഗോപാലകൃഷ്ണനായി ഒരുക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

