തുറവൂർ ∙ യുഡിഎഫ് സ്ഥാനാർഥികളായി ബ്ലോക്ക് പഞ്ചായത്തിലും പഞ്ചായത്തിലും മത്സരിക്കുന്നതിന് ഭാര്യയും ഭർത്താവും. അരൂർ നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ സി.കെ.രാജേന്ദ്രനും ഭാര്യ പ്രീതിയുമാണ് മത്സരരംഗത്ത്. പട്ടണക്കാട് ബ്ലോക്ക് മനക്കോടം ഡിവിഷനിൽ സി.കെ.
രാജേന്ദ്രൻ മത്സരിക്കുമ്പോൾ റിട്ട. അധ്യാപികയായ പ്രീതി കോടംതുരുത്ത് പഞ്ചായത്ത് 7ാം വാർഡിലാണ് മത്സരിക്കുന്നത്.
നിലവിൽ ഡിസിസി അംഗമാണ് സി.കെ.രാജേന്ദ്രൻ.
23 വർഷം അധ്യാപികയായിരുന്ന പ്രീതി മുളന്തുരുത്തി എച്ച്എസ്എസിൽ പ്രധാനാധ്യാപികയായിരിക്കെ കഴിഞ്ഞ വർഷമാണ് വിരമിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി 1995ലും 2005ലും തദ്ദേശ തിരഞ്ഞെടുപ്പിൽ സി.കെ.രാജേന്ദ്രൻ മത്സരിച്ചിരുന്നു. പ്രീതി ഇതാദ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

