പൂച്ചാക്കൽ ∙ ഒന്നിന് ഒരു കിലോഗ്രാമിൽപ്പരം തൂക്കമുള്ള ഓണക്കൂർ പാവലുകളുമായി പെരുമ്പളത്തെ കർഷകൻ കൂപ്പിള്ളിൽ ശ്രീകുമാർ. കഴിഞ്ഞ ദിവസം എടുത്ത വിളവുകൾക്കാണ് ഒരു കിലോഗ്രാമിൽപരം തൂക്കം ലഭിച്ചത്.
700 ഗ്രാം വരെ നേരത്തെ ലഭിച്ചിട്ടുണ്ടെന്ന് ശ്രീകുമാർ പറഞ്ഞു. അന്യം നിന്നു പോകുന്ന നാടൻ പാവൽ ഇനമാണ് ഓണക്കൂർ.
എറണാകുളം മൂവാറ്റുപുഴയിലെ ഗ്രാമത്തിന്റെ പേരാണ് ഓണക്കൂർ.
ആ പ്രദേശത്താണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കഴിഞ്ഞവർഷം ഒരു സുഹൃത്തിൽ നിന്നാണ് വിത്ത് സംഘടിപ്പിച്ചതെന്നും സാധാരണ വെള്ളപ്പാവലുകൾ ഹൈബ്രീഡ് ആയാലും അരക്കിലോ വരെയാണ് തൂക്കം വരുന്നതെന്നും ശ്രീകുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]