കായംകുളം ∙ സിസിടിവി പ്രവർത്തനരഹിതമാക്കിയ ശേഷം കായംകുളം നഗരസഭയിൽ ചെയർമാൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ ഓഫിസിൽ രാത്രി അജ്ഞാതരുടെ ഫയൽ പരിശോധന. നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
തന്റെ ഓഫിസ് മുറിയിലെ പൂട്ട് തുറന്നു ആരോ ഫയലുകൾ തിരഞ്ഞതായി 12ന് എഎക്സ്ഇ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
ചെയർമാന്റെ മുറിയിലും അതിക്രമിച്ച് കയറി ഫയലുകൾ പരിശോധിക്കാൻ ശ്രമം നടത്തിയതായി പിന്നീട് ബോധ്യപ്പെട്ടു. ഇതേ തുടർന്നു നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി പ്രവർത്തനം പരിശോധിക്കണമെന്ന് നഗരസഭയിൽ ഇതു സ്ഥാപിച്ച കേരള ഇലക്ട്രിക് ആൻഡ് അലൈഡ് എൻജിനീയറിങ് കോർപറേഷനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് അവർ നടത്തിയ പരിശോധനയിൽ സിസിടിവി ക്യാമറ നിശ്ചലമാക്കുന്നതിനും കേടു വരുത്തുന്നതിനും ശ്രമിച്ചതായി കണ്ടെത്തി.
നൈറ്റ് വാച്ച്മാൻ ഉണ്ടായിരുന്നിട്ടും നഗരസഭ എൻജിനീയറുടെയും ചെയർമാന്റെയും മുറി പരിശോധിക്കുകയും സിസിടിവി ക്യാമറയിൽ തീയതിയും സമയവും മാറ്റിയെന്നും ബോധ്യപ്പെട്ടിട്ടുണ്ടെന്നു സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു.എൽഡിഎഫ് ഭരണത്തിലായിരുന്ന കായംകുളം നഗരസഭയിൽ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്.
പുതിയ ഭരണസമിതി അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ് രാത്രി അജ്ഞാതർ അതിക്രമിച്ചുകയറി ഫയലുകൾ പരിശോധിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

