ചേർത്തല ∙ ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക തിരുനാളിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. തിരുനാളിന്റെ ഭാഗമായി മന്ത്രി പി.
പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുനാളിന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏകോപന സമിതി രൂപീകരിക്കാൻ നിർദേശം നൽകി. തിരുനാളിനു മുന്നോടിയായി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർദേശം നൽകി.
യോഗത്തിൽ എഡിഎം ആശാ സി.ഏബ്രഹാം, ചേർത്തല തഹസിൽദാർ ഷീബ, ബസിലിക്ക റെക്ടർ ഡോ.ഫാ.
യേശുദാസ് കാട്ടുങ്കൽ തയ്യിൽ, അർത്തുങ്കൽ സ്റ്റേഷൻ ഓഫിസർ ടോൾസൺ പി.ജോസഫ്, ചേർത്തല എക്സൈസ് ഓഫിസർ സി.എസ്.സുനിൽകുമാർ, ഫാ. ജോസ് അൽഫോൻസ് കൊല്ലംപറമ്പിൽ, ഫാ.
ജീസൻ ജോസ് ചിറ്റാന്തറ, ഫാ.ടിനു തോമസ് പടപ്പുരയ്ക്കൽ, കൈക്കാരന്മാരായ തങ്കോ കാക്കരി, ആന്റണി വർക്കി വലിയ വീട്ടിൽ, യേശുദാസ് പള്ളിക്ക തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.
പൊലീസ് –എക്സൈസ് സുരക്ഷ ശക്തമാക്കും
മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും ആളുകളെ നിരീക്ഷിക്കുന്നതിനും വിവിധ ഇടങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകളും ലൈറ്റുകളും സ്ഥാപിക്കും. കടകൾക്ക് ലൈസൻസ് നൽകുമ്പോൾ കട
നടത്തുന്ന വ്യക്തികളുടെയും മറ്റു ജോലിക്കാരുടെയും വിവരങ്ങൾ ശേഖരിക്കും.
പെരുന്നാൾ ദിവസങ്ങളിൽ ബീച്ചിൽ സ്ട്രീറ്റ് ലൈറ്റ്, ശുചിമുറി ബ്ലോക്കുകൾ എന്നിവ സജ്ജീകരിക്കും. ആളുകൾ കടലിലിറങ്ങിയുള്ള അപകടങ്ങൾ തടയുന്നതിനായി കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിക്കും.
പള്ളിയുടെ പരിസരപ്രദേശങ്ങളിൽ വ്യാജമദ്യം, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ വിൽപനയും വ്യാപനവും തടയുന്നതിന് എക്സൈസ് വകുപ്പ് മുഴുവൻ സമയ പട്രോളിങ് നടത്തും.
ശുചിത്വം ഉറപ്പാക്കും
പൊതുജനാരോഗ്യം കണക്കിലെടുത്ത് സാനിറ്റേഷൻ നടപടികൾ, ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടത്തും.
മാലിന്യനിർമാർജനം കൃത്യമായി നടത്തും. പെരുന്നാൾ ദിവസങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കും.
കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തും. ബീച്ച് പരിസരത്ത് അനധികൃത കടകൾ അനുവദിക്കില്ല.
തടസ്സമില്ലാതെ വൈദ്യുതി നൽകുന്നതിനുള്ള നടപടികൾ കെഎസ്ഇബി സ്വീകരിക്കും.
താൽക്കാലിക കണക്ഷനുകൾ നൽകുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജനുവരി 5ന് യോഗം ചേരും.
10ന് കൊടിയേറ്റ് മുതൽ എട്ടാം പെരുന്നാൾ ദിവസം വരെ ലക്ഷക്കണക്കിന് വിശ്വാസികൾ എത്തുന്നതിനാൽ തിരക്കു നിയന്ത്രിക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യാനും കൂടുതൽ സൗകര്യം ഒരുക്കും.
ചമ്പക്കാട് മുതൽ ഐടി ജംക്ഷൻ വരെ റോഡിന് ഇരുവശത്തും വാഹന പാർക്കിങ് അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്താൻ മോട്ടർ വാഹന വകുപ്പിനു നിർദേശം നൽകി.
പ്രധാന ദിവസങ്ങളിൽ ബീച്ചിലേക്കുള്ള വാഹനഗതാഗതം നിരോധിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

