അമ്പലപ്പുഴ ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാൻ മോദി സർക്കാരിനെ അനുവദിക്കില്ലെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസും ഇന്ത്യാ സഖ്യവും മുന്നിലുണ്ടാകുമെന്നും കെ.സി.വേണുഗോപാൽ എംപി.പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി ആരോപണം ഉയരുന്നതിനിടെ തോട്ടപ്പള്ളിയിലെ തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുകയായിരുന്നു കെ.സി.തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തോട്ടപ്പള്ളി ചാലയിൽ തോപ്പ് ഭാഗത്ത് കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ കണ്ട് കെ.സി അവിടെ ഇറങ്ങുകയായിരുന്നു.
പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധന, കടക്കെണിയിലായ കേരളത്തിന് ബാധ്യതയാകുമെന്നും അതിലൂടെ തങ്ങൾക്ക് ജോലി നഷ്ടപ്പെടുമെന്നും തൊഴിലാളികൾ കെ.സി.യെ അറിയിച്ചു.തൊഴിലവകാശം ഉറപ്പാക്കിയ പദ്ധതി കോൺഗ്രസ് സർക്കാരിന്റെ പ്രധാന നേട്ടമാണ്. പദ്ധതിയെ സംരക്ഷിക്കാൻ കോൺഗ്രസും ഇന്ത്യാ സഖ്യവും ഏതറ്റം വരെയും ഒപ്പമുണ്ടാകുമെന്ന ഉറപ്പ് അദ്ദേഹം നൽകിയത് കരഘോഷത്തോടെയാണ് തൊഴിലാളികൾ സ്വീകരിച്ചത്. തൊഴിലാളികൾ തയാറാക്കി നൽകിയ കപ്പയും മുളക് കറിയും അവർക്ക് ഒപ്പമിരുന്ന് കഴിച്ച ശേഷമാണ് അദ്ദേഹം യാത്ര തുടർന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

