ചെങ്ങന്നൂർ നഗരസഭ അദാലത്ത് 28ന് :
ചെങ്ങന്നൂർ ∙ നഗരസഭ അദാലത്ത് 28ന് രാവിലെ 10ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. ചെയർപഴ്സൻ ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്യും.
വൈസ് ചെയർമാൻ കെ. ഷിബുരാജൻ അധ്യക്ഷത വഹിക്കും.
നഗരസഭയുമായി ബന്ധപ്പെട്ട ഏതു പരാതികളും നേരിട്ടോ ഓൺലൈൻ ആയോ സമർപ്പിക്കാം. പൊതു പരാതികൾ, ആരോഗ്യ വിഭാഗം, റവന്യു വിഭാഗം, എൻജിനീയറിങ് വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട
പരാതികൾ അദാലത്തിൽ തീർപ്പാക്കും. പരാതികൾ 25ന് വൈകിട്ട് 4നു മുൻപായി നൽകണമെന്നു സെക്രട്ടറി എം.ഡി.
ദീപ അറിയിച്ചു.
നഗരസഭയിൽ നിയമനം
മാവേലിക്കര ∙ നഗരസഭ ധനകാര്യ പത്രിക തയാറാക്കുന്നതിനു ബികോം. എംകോം, എസിസിഎ, സിഎംഎ എന്നിവയോ ഏതെങ്കിലും തത്തുല്യ കോഴ്സുകളോ ജയിച്ചവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടാകണം. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
22നു മുൻപായി നഗരസഭ ഓഫിസിൽ അപേക്ഷ നൽകണം.
ലൈബ്രേറിയൻ ഒഴിവ്
ആലപ്പുഴ∙ തെക്കനാര്യാട് പ്രബോധിനി വായനശാലയിൽ ലൈബ്രേറിയൻ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസ്, കംപ്യൂട്ടർ പരിജ്ഞാനം ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
ആര്യാട് പഞ്ചായത്തിലെ 4,5 വാർഡുകളിലെ താമസക്കാർക്കു മുൻഗണന. അപേക്ഷകൾ ഈ മാസം 25നു മുൻപായി ലഭിക്കണം.
ഫോൺ 9895552256, 9446988556
അധ്യാപക ഒഴിവ്
കൊടുപ്പുന്ന ∙ ഗവ. ഹൈസ്കൂളിൽ എൽപിഎസ്ടി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 23ന് 10.30നു നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.
വൈദ്യുതി മുടക്കം
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ മുന്നോടി നോർത്ത്, ഏണിപ്പാലം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

