
മാന്നാർ ∙ ചെന്നിത്തല കാങ്കേരി ദ്വീപിലെ അടുക്കളപ്പുറം പാലത്തിൽ തങ്ങി നിൽക്കുന്ന മുളങ്കൂട്ടങ്ങളും മാലിന്യവും നീക്കം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചിട്ടും എടുക്കാനാളില്ല, സന്തോഷ് ട്രോഫി ജലോത്സവം പ്രതിസന്ധിയിൽ.പാലത്തിൽ തങ്ങി നിൽക്കുന്ന മുളങ്കൂട്ടമടക്കമുള്ള മാലിന്യം നീക്കം ചെയ്യാൻ മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും 38,000 രൂപയുടെ ടെൻഡറായിരുന്നു ക്ഷണിച്ചത്. ടെൻഡർ പലതവണ ആവർത്തിച്ചിട്ടും ആരും ഏറ്റെടുക്കാൻ തയാറായില്ലെന്ന് അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
കരാറുകാരെ നേരിൽ സമീപിച്ചിട്ടും നഷ്ടത്തിന്റെ കണക്കു നിരത്തിയാണ് ആരും കരാറെടുക്കാതിരുന്നത്.ഈ മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ സെപ്റ്റംബർ 6ന് അച്ചൻകോവിലാറിന്റെ കൈവഴിയായ ചെന്നിത്തല പുത്തനാറിലെ വാഴക്കൂട്ടം കടവിൽ നടക്കേണ്ട
ചെന്നിത്തല സന്തോഷ് ട്രോഫി ജലോത്സവ നടത്തിപ്പിനു തടസ്സമാകും. പടിഞ്ഞാറൻ പ്രദേശത്തു നിന്നും മത്സരത്തിൽ പങ്കെടുക്കേണ്ട വള്ളങ്ങളെല്ലാം അച്ചൻകോവിലാറിലൂടെ എത്തി കൈവഴിയായ പുത്തനാറിലെ വാഴക്കൂട്ടം കടവിലേക്കു വരണം.
അതിനു തടസ്സമായി കിടക്കുകയാണ് ഈ മുളങ്കൂട്ടങ്ങളും മാലിന്യവും. ഈ വർഷമുണ്ടായ 4 വെളളപ്പൊക്കങ്ങളിൽ ഒഴുകിയെത്തിതാണ് മുളങ്കൂട്ടവും വലിയ തടികളും മാലിന്യവും.
നാട്ടുകാർ ഇവ നീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യന്ത്രസഹായത്തോടെയേ ഇവ നീക്കം ചെയ്യാനാകൂ എന്ന കാരണത്താലാണ് നാട്ടുകാർ പിൻവാങ്ങിയത്. മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായും പഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് അറിയിച്ചു.
പാലത്തിന് ഭീഷണി
കൂറ്റൻതടികളും മുളങ്കൂട്ടങ്ങളും മാലിന്യവും അടുക്കളപ്പുറം പാലത്തിന്റെ തൂണുകളിലാണ് തങ്ങി നിൽക്കുന്നത്. 1999 –ൽ നിർമിച്ച പാലം കാലപ്പഴക്കത്താൽ ദുർബലമാണ്.
തൂണുകൾ ദ്രവിച്ചു. ഒഴുക്കിൽ പാലത്തിന്റെ തൂണുകൾ തകരാൻ സാധ്യതയേറെയാണ്. ഇവിടെ വീതി കൂടിയ പുതിയ പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും പഴക്കമേറെയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]